India - 2026

കോട്ടപ്പുറം രൂപതയിൽ ഫ്രാൻസിസ്കൻ വർഷം ഉദ്ഘാടനം ചെയ്തു

പ്രവാചകശബ്ദം 08-03-2026 - Sunday

കോട്ടപ്പുറം: വിശുദ്ധ ഫ്രാൻസിസിസ് അസീസ്സിയുടെ 800 -ാം മഹാചരമവാർഷികത്തോടനുബന്ധിച്ച് ലെയോ പാപ്പ പ്രഖ്യാപിച്ച വിശുദ്ധ ഫ്രാൻസിസിൻ്റെ വർഷം കോട്ടപ്പുറം രൂപതയിൽ ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് ഫ്രാൻസിസ്കൻ വൈദീകരാൽ സ്ഥാപിതമായ ചിരപുരാതനമായ തുരുത്തിപ്പുറം സെൻ്റ് ഫ്രാൻസിസ് അസീസി പള്ളിയിലെ വിശുദ്ധ കവാടം ആശീർവ്വദിച്ച് കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ വിശ്വാസികൾക്ക് തുറന്നുകൊടുത്തു.

കോട്ടപ്പുറം രൂപതയിൽ ഫ്രാൻസിസ്കൻ ജൂബിലി വർഷത്തിൽ ഔദ്യോഗികമായി ദണ്ഡവിമോചനം നേടുന്നതിനുള്ള ഏക ദേവാലയമായി തിരുത്തിപ്പുറം സെൻ്റ് ഫ്രാൻസിസ് അസീസ്സി പള്ളിയെ പ്രഖ്യാപിച്ചു കൊണ്ടുള്ള ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിലിൻ്റെ ഡിക്രി ചാൻസലർ റവ.ഡോ ഹെൽവസ്റ്റ് റൊസാരിയോ വായിച്ചു. ഫ്രാൻസിസ്കൻ വർഷത്തിൽ കോട്ടപ്പുറം രൂപതയിൽ നടക്കുന്ന വിവിധ പരിപാടികളുടെ ഉദ്ഘാടനം തിരിതെളിച്ച് ബിഷപ്പ് ഡോ. അംബ്രോസ് നിർവ്വഹിച്ചു.

തുടർന്ന് നടന്ന പൊന്തിഫിക്കൽ ദിവ്യബലിക്ക് ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമ്മികത്വം വഹിച്ചു. രൂപതയിലെ എല്ലാ വൈദീകരും സഹകാർമ്മികരായി. ഫാ. റോബിൻ ഡാനിയൽ ഒഎഫ്എം വചനസന്ദേശം നൽകി. സന്യസ്തരും അല്മായരുമടക്കം രൂപതയിലെ വിവിധ ഇടവകകളിൽ നിന്ന് ആയിരങ്ങൾ പങ്കെടുത്തു. തുരുത്തിപ്പുറം പള്ളി വികാരി ഫാ.ജോയ് സ്രാമ്പിക്കലും സഹവികാരി ഫാ. സ്റ്റെഫിൻ സ്റ്റീഫൻ പിഎംഐയും നേതൃത്വം നല്ലി.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »