India - 2025

സിഎസ്‌ഐ ബിഷപ്പ് റവ. ഡോ. സാമുവല്‍ അമൃതം അന്തരിച്ചു

സ്വന്തം ലേഖകന്‍ 27-09-2017 - Wednesday

തിരുവനന്തപുരം: സിഎസ്‌ഐ ദക്ഷിണകേരള മഹായിടവകയുടെ നാലാമത്തെ ബിഷപ്പായിരുന്ന റവ. ഡോ. സാമുവല്‍ അമൃതം അന്തരിച്ചു. 86 വയസ്സായിരിന്നു. വാര്‍ധക്യസഹജമായ അസുഖത്താല്‍ ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. മൃതദേഹം വെള്ളിയാഴ്ച രാവിലെ പതിനൊന്നു മുതല്‍ തിരുവനന്തപുരം എല്‍എംഎസ് കോമ്പൗണ്ടിലെ ടിജഐം ഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് ഉച്ചകഴിഞ്ഞു മൂന്നിന് പാറശാല എഎംസി ചര്‍ച്ച് സെമിത്തേരിയില്‍ സംസ്‌കരിക്കും.

1932 ഓഗസ്റ്റ് 19നു ജനിച്ച റവ. സാമുവല്‍ അമൃതം 1957ല്‍ പുരോഹിതനായി. 1990 മേയ് 20ന് ദക്ഷിണകേരള മഹായിടവക ബിഷപ്പായി അഭിഷിക്തനായി. മഹായിടവകയുടെ വികസനം ലക്ഷ്യമാക്കി ആരംഭിച്ച വയോജന പരിപാലന മന്ദിരങ്ങള്‍, പാലിയേറ്റീവ് കെയര്‍ ഹോം, യൂത്ത് സെന്ററുകള്‍ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സ് സെന്റര്‍ എന്നിവയെല്ലാം റവ. സാമുവല്‍ അമൃതത്തിന്റെ സംഭാവനകളാണ്.


Related Articles »