Meditation. - January 2024
തന്റെ കല്പനകളിലൂടെ ദൈവം നമുക്ക്, അവിടുത്തെ ഇഷ്ടം വെളിപ്പെടുത്തി തരുന്നു
സ്വന്തം ലേഖകൻ 12-01-2024 - Friday
“നീ ജീവനില്‍ പ്രവേശിക്കുവാന്‍ അഭിലഷിക്കുന്നുവെങ്കില്‍ പ്രമാണങ്ങള്‍ അനുസരിക്കുക” (മത്തായി 19:17)
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജനുവരി 12
സത്യത്തെ അറിയുവാനുള്ള അന്വഷണത്തില്‍ തങ്ങളുടെ മനസ്സാക്ഷിയെ പിന്തുടരുവാനുള്ള കടപ്പാടിന് പുറമേ, ധാര്‍മ്മികമായ വിവേചനത്തില്‍ തങ്ങളുടെ വ്യക്തിപരമായ കഴിവുകളെ മാത്രം ആശ്രയിക്കുന്നത് ശരിയായിരിക്കില്ല എന്ന് ക്രിസ്തുവിന്റെ ശിക്ഷ്യന്‍മാര്‍ക്ക് അറിയാമായിരുന്നു. വെളിപാടുകള്‍ അവരുടെ ബോധത്തെ ദീപ്തമാക്കുകയും മനുഷ്യവംശത്തിന്റെ വിവേചന സ്വാതന്ത്ര്യം ദൈവത്തിന്റെ ഏറ്റവും മഹത്തായ സമ്മാനങ്ങളില്‍ ഒന്നാണെന്ന സത്യം അവര്‍ക്ക് മനസ്സിലാക്കി കൊടുക്കുകയും ചെയ്തു.
ദൈവം ഓരോ വ്യക്തിയുടേയും ഹൃദയത്തിന്റെ അകകാമ്പില്‍, ദൈവവും മനുഷ്യനും മാത്രം അവശേഷിക്കുന്ന ഏറ്റവും നിഗൂഡമായ ശ്രീകോവിലില്‍ പ്രകൃതി നിയമങ്ങള്‍ എഴുതിചേര്‍ക്കുക മാത്രമല്ല, തന്റെ സ്വന്തം പ്രമാണങ്ങള്‍ വിശുദ്ധ ലിഖിതങ്ങളിലൂടെ വെളിപ്പെടുത്തുകയും ചെയ്തു. ഇവിടെ നമുക്ക് ‘ദൈവത്തെ സ്നേഹിക്കുകയും, അവന്റെ പ്രമാണങ്ങള്‍ അനുസരിക്കുകയും ചെയ്യുക എന്ന വിളി അല്ലെങ്കില്‍ ദൈവത്തിന്റെ കല്‍പ്പന’ കാണുവാന്‍ സാധിക്കും.
ദൈവം തന്നെ നമുക്ക് തന്റെ കലപ്പനകളിലൂടെ ദൈവേഷ്ടം വെളിപ്പെടുത്തി തന്നിട്ടുണ്ട്. കൂടാതെ ദൈവസ്നേഹത്തിന്റെ പരിപൂര്‍ണ്ണതയില്‍ ദൈവം, ജീവനും-നന്മയും, മരണവും തിന്മയും നമ്മുടെ മുന്‍പില്‍ നമ്മുടെ തിരഞ്ഞെടുക്കലിനായി വെച്ചിരിക്കുന്നു, നമ്മുടെ ജീവിതത്തില്‍ നാം കണ്ടെത്തേണ്ട ഉന്നത മൂല്യങ്ങളുടെ സ്വതന്ത്ര തിരഞ്ഞെടുപ്പിനെ ദൈവം ബഹുമാനിക്കുന്നു. ഇപ്രകാരം വിവേചനശക്തിയുടെ സ്വാതന്ത്ര്യം എന്ന അമൂല്യമായ സമ്മാനത്തെയാണ് ദൈവം ബഹുമാനിക്കുന്നത്.
പ്രമാണങ്ങളിലൂടെ വേണ്ട നേരത്ത് വിവേചനപരമായി നമ്മെ സഹായിക്കുകയും, എന്നാല്‍ നമ്മുടെ വിവേചന സ്വാത്രന്ത്രത്തെ ഹനിക്കാതിരിക്കുകയും ചെയ്തുകൊണ്ട് ദൈവീക പ്രമാണങ്ങള്‍ ഇതിനു സാക്ഷ്യം വഹിക്കുന്നു. ദൈവേഷ്ടത്തിന്റെ പൂര്‍ണ്ണത മാത്രമല്ല, ധാര്‍മ്മിക തിന്മകള്‍ക്കെതിരേയുള്ള ദൈവത്തിന്റെ അപ്രീതിയും പ്രമാണങ്ങളില്‍ നിന്നു നമുക്ക് ദര്‍ശിക്കാവുന്നതാണ്. കൂടാതെ ദൈവം തന്റെ പ്രമാണങ്ങള്‍ വഴി നമ്മുടെ ഏറ്റവും യോഗ്യവും, പരമവുമായ അന്ത്യത്തിലേക്ക് നമ്മെ നയിക്കുകയും ചെയ്യുന്നു.
(വിശുദ്ധ ജോൺ പോൽ രണ്ടാമൻ മാർപാപ്പ, റോം, 1-1-1991)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.