Purgatory to Heaven. - January 2024

ആത്മാക്കളിലൂടെ പ്രവഹിക്കുന്ന ദൈവം

സ്വന്തം ലേഖകൻ 16-01-2023 - Monday

“നമ്മുടെ എല്ലാ ധാരണകളേയും അതിലംഘിക്കുന്ന ദൈവത്തിന്റെ സ്നേഹം നിങ്ങളുടെ ഹൃദയങ്ങളേയും ചിന്തകളേയും യേശുക്രിസ്തുവില്‍ കാത്തുകൊള്ളും” (ഫിലിപ്പി 4:7)

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജനുവരി-16

നിരവധിയായ സഹനങ്ങളിലൂടെ ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കള്‍ സ്വര്‍ഗീയ ആനന്ദത്തില്‍ പങ്കുകാരാകുന്നു. തുടര്‍ച്ചയായ സഹനങ്ങള്‍ മൂലം, ദൈവം ഇവരിലൂടെ പ്രവഹിക്കുന്നതിനാല്‍ ദിനംപ്രതി സ്വര്‍ഗീയ വാസത്തെ കുറിച്ചുള്ള ചിന്ത അവരില്‍ ആനന്ദം വര്‍ദ്ധിക്കുകയും ഇത് മൂലം സ്വര്‍ഗ്ഗപ്രവേശനത്തിനുള്ള അവരുടെ തടസ്സങ്ങള്‍ കുറഞ്ഞു വരികയും ചെയ്യുന്നു. അവിടെയാകട്ടെ, എല്ലാവര്‍ക്കും തുല്യമായ പരിഗണനയാണ് ലഭിക്കുന്നത്.

പാപത്തിന്റെ തുരുമ്പാണ് മോക്ഷത്തിനുള്ള തടസ്സങ്ങള്‍, ശുദ്ധീകരണ സ്ഥലത്തിലെ അഗ്നി ഈ തുരുമ്പിനെ ഉരുക്കി കളയുന്നു. അതിനാല്‍ ദൈവീക പ്രവാഹതിനായി ആത്മാവ് തന്നെ തന്നെ സമര്‍പ്പിക്കുന്നു. സ്വര്‍ഗ്ഗത്തില്‍ വിശുദ്ധര്‍ അനുഭവിക്കുന്ന സമാധാനമല്ലാതെ, ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളുടെ സമാധാനത്തോടു താരതമ്യപ്പെടുത്തുവാന്‍ മറ്റൊരു സമാധാനവുമില്ല. നേരെമറിച്ച് വിശേഷ അരുളപ്പാടുകള്‍ വഴിയല്ലാതെ ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കള്‍ സഹിക്കുന്ന സഹനങ്ങളെ വിവരിക്കുവാന്‍ ഒരു മനുഷ്യനും സാദ്ധ്യമല്ല. ജെനോവയിലെ വിശുദ്ധ കാതറിന്‍ വ്യക്തമാക്കുന്നു.

വിചിന്തനം:

ശുദ്ധീകരണസ്ഥലത്തെ സഹനങ്ങളേയും, അത് വഴിയായി ലഭിക്കുന്ന സ്വര്‍ഗീയ ആനന്ദത്തേയും കുറിച്ച് ധ്യാനിക്കുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക   


Related Articles »