Purgatory to Heaven. - January 2024

ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളുടെ സ്വര്‍ഗീയ പ്രത്യാശ

സ്വന്തം ലേഖകൻ 17-01-2024 - Wednesday

“ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്കായി സജ്ജീകരിച്ചിരിക്കുന്നവ കണ്ണുകള്‍ കാണുകയോ, ചെവികള്‍ കേള്‍ക്കുകയോ മനുഷ്യമനസ്സ് ഗ്രഹിക്കുകയോ ചെയ്തിട്ടില്ല” (1 കോറിന്തോസ് 2:9)

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജനുവരി-17

“സിയന്നായിലെ വിശുദ്ധ കാതറീന് ഒരുദിവസം സ്വര്‍ഗീയ ദര്‍ശനമുണ്ടായി. ഈ ദര്‍ശനം അവസാനിച്ചപ്പോളാണ് അവള്‍ക്ക് മനസ്സിലായത് താന്‍ ഇപ്പോഴും ഭൂമിയിലാണ് ജീവിച്ചിരിക്കുന്നതെന്ന്. അവള്‍ വളരെയേറെ ശോകാകുലയായി. ഏകാന്തതയില്‍ അവള്‍ തേങ്ങി ഇങ്ങനെ പറഞ്ഞു: "ഞാന്‍ വിചാരിച്ചത് ഞാന്‍ എന്നേക്കുമായി സ്വര്‍ഗ്ഗത്തിലായിരുന്നുവെന്നാണ്, പക്ഷെ ഞാനിപ്പോഴും ഭൂമിയില്‍ തന്നെ! ശുദ്ധീകരണസ്ഥലത്തെ പ്രിയപ്പെട്ട ആത്മാക്കളെ, നിങ്ങള്‍ ദൈവത്തെ കാണുന്നു, എന്നിരുന്നാലും നിങ്ങള്‍ ഇപ്പോഴും തടവില്‍ തന്നെ." ഓ..പിതാവേ ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളെ ഓർത്ത് കഠിനമായ മനോവേദന അനുഭവിക്കുന്ന അങ്ങയെ ഓര്‍ക്കുമ്പോള്‍ എന്റെ ഹൃദയം കൂടുതല്‍ ദുഃഖ പൂരിതമാകുന്നു." വിശുദ്ധ ലൂയീസ് ഗുവാനെല്ല, പയസ് യൂണിയന്‍ ഓഫ് സെന്റ്‌ ജോസഫിന്റെ സ്ഥാപകന്‍, വ്യസനപൂര്‍വം തന്റെ ചിന്ത പങ്കുവെക്കുന്നു.

വിചിന്തനം: നിങ്ങളുടെ ഒരു സുഹൃത്തിനോട് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കള്‍ക്കായി പ്രാര്‍ത്ഥിക്കുവാന്‍ പറയുക. നിങ്ങളുടെ പ്രാര്‍ത്ഥനാ കൂട്ടായ്മകളില്‍ ഇവരേയും ഓര്‍ക്കുക.

പ്രാര്‍ത്ഥന: നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  


Related Articles »