Purgatory to Heaven. - January 2024
ശുദ്ധീകരണസ്ഥലം- മനുഷ്യ ജീവിതത്തിന്റെ രണ്ടാം അവസരത്തിനുള്ള ഒരു സ്ഥലമല്ല
സ്വന്തം ലേഖകന്‍ 18-01-2024 - Thursday
“മനുഷ്യര്‍ ഒരു പ്രാവശ്യം മരിക്കണം, അതിനുശേഷം വിധി എന്ന് നിശ്ചയിക്കപ്പെട്ടിരിക്കുന്നു.” (ഹെബ്രായര്‍ 9:27)
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജനുവരി-18
ദൈവം സ്വര്‍ഗ്ഗം നിശ്ചയിച്ചിട്ടുള്ളവര്‍ക്കും, മഹത്വപൂര്‍ണ്ണമായ മരണം വിധിച്ചിട്ടുള്ളവര്‍ക്കുമുള്ളതാണ് ശുദ്ധീകരണ സ്ഥലം. കത്തോലിക്കാ സഭയുടെ പഠനങ്ങള്‍ പ്രകാരം “മനുഷ്യ ജീവിതത്തിന്റെ തീര്‍ത്ഥയാത്രയുടെ അവസാനം മാത്രമാണ് മരണം. ദൈവം നമ്മുക്കായി അനുവദിച്ചിരിക്കുന്ന ഇഹലോക ജീവിതത്തില്‍, അവിടുത്തെ പദ്ധതിയനുസരിച്ച് ജീവിതത്തെ ക്രമീകരീക്കുവാനും അത് വഴി തന്റെ ആത്യന്തികമായ വിധി തീരുമാനിക്കുവാനുമായിട്ടുള്ള സമയത്തിന്റെ അന്ത്യമാണ് മരണം” (cf: CCC 1013)
ക്രിസ്തുവില്‍ വെളിപ്പെടുത്തിയിരിക്കുന്ന കൃപാവരത്തെ സ്വീകരിക്കണമോ, വേണ്ടയോ എന്ന് തീരുമാനിക്കുവാനുള്ള സമയം എന്ന നിലയിലുള്ള മനുഷ്യജീവിതത്തിന് മരണം അന്ത്യം കുറിക്കുന്നു. പുതിയ നിയമത്തില്‍ പ്രധാനമായും ക്രിസ്തുവിന്റെ രണ്ടാം വരവിലുള്ള അന്ത്യവിധിയെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. എന്നിരുന്നാലും ഓരോരുത്തര്‍ക്കും അവരവരുടെ പ്രവര്‍ത്തിയും വിശ്വാസവും അനുസരിച്ച് മരണശേഷം ഉടനടി പ്രതിഫലം ലഭിക്കുമെന്ന് ആവര്‍ത്തിച്ചു പറയുന്നുണ്ട് (cf: CCC 1021). ചുരുക്കത്തില്‍ മനുഷ്യ ജീവിതത്തിന്റെ രണ്ടാം അവസരത്തിനുള്ള ഒരു സ്ഥലമല്ല, ശുദ്ധീകരണ സ്ഥലം.
വിചിന്തനം:
നമ്മുടെ കുടുംബത്തിനും വ്യക്തിപരമായ ജീവിതത്തിനും അവിടുത്തെ ദൈവീക പദ്ധതിയനുസരിച്ച് ജീവിക്കുവാനും മരിക്കുവാനും വേണ്ട ദൈവാനുഗ്രഹത്തിനായി അപേക്ഷിക്കുക.
പ്രാര്‍ത്ഥന:
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക