Meditation. - January 2025
കൂട്ടായ്മയിലുള്ള പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനം
സ്വന്തം ലേഖകന്‍ 24-01-2023 - Tuesday
“വിശ്വാസികളുടെ സമൂഹം ഒരു ഹൃദയവും ഒരാത്മാവുമായിരുന്നു.” (അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍ 4:32)
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജനുവരി 24
പെന്തക്കോസ്ത് ദിവസം നിലവില്‍ വന്ന അപ്പസ്തോലിക സമൂഹം വിവിധ സ്ഥലങ്ങളില്‍ നിന്നുവന്ന, വിവിധ ഭാഷ സംസാരിക്കുന്ന, വിവിധ സാമൂഹ്യ സാഹചര്യങ്ങളില്‍ നിന്നുമുള്ള വിശ്വാസികളുടെ കൂട്ടായ്മയാണ്. അവര്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ അവര്‍ ഒരുമിച്ചു കൂടിയിരുന്ന സ്ഥലം കുലുങ്ങിയതായി പ്രത്യേകം രേഖപ്പെടുത്തിയിട്ടുള്ളതായി കാണാം (അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍ 4:31).
പ്രാര്‍ത്ഥനക്കായി ഒരുമിച്ചു കൂടിയ ആ സമൂഹത്തെ പരിശുദ്ധാത്മാവ്, സ്നേഹത്തിന്റെയും, പങ്കുവെക്കലിന്റേയും പാതയില്‍, ഐക്യവും ലക്ഷ്യവും പ്രചോദനവുമാക്കികൊണ്ട് ഒരേ മനസ്സോടെ വര്‍ത്തിക്കുവാന്‍ പ്രേരിപ്പിച്ചു. ‘ദൈവം സ്നേഹമാകുന്നു’ (1 യോഹന്നാന്‍ 4:7), യോഹന്നാന്‍ അപ്പസ്തോലന്‍ പ്രസ്താവിക്കുന്നു, ദൈവത്തിന്റെ യഥാര്‍ത്ഥ ശിഷ്യന്‍മാരുടെ അടയാളം സ്നേഹമാണെന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല.
‘നിങ്ങള്‍ക്കു പരസ്പരം സ്നേഹമുണ്ടെങ്കില്‍ നിങ്ങള്‍ എന്റെ ശിഷ്യന്‍മാരാണെന്ന് അതുമൂലം എല്ലാവരും അറിയും’(യോഹന്നാന്‍ 13:35). അതിനാല്‍ തന്നെ ക്രിസ്തുവില്‍ ഒരേ മനസ്സോടെ ജീവിക്കാന്‍ നാം പ്രയത്നിക്കേണ്ടിയിരിക്കുന്നു. മാനുഷിക ഐക്യത്തിന് വേണ്ടി സഹോദര്യപരമായ ബന്ധങ്ങളും, ദൈവീക പദ്ധതിയിലുള്ള ശ്രദ്ധയും വേണം. ‘ലോകം മുഴുവന്‍ ചിതറികിടക്കുന്ന തന്റെ പുത്രന്‍മാരേയും, പുത്രിമാരേയും അവസാനം ഒന്നായി കാണുവാന്‍ അവന്‍ ആഗ്രഹിക്കുന്നു’ (യോഹന്നാന്‍ 17:21). ക്രിസ്ത്യാനികളുടെ ഒരുമിച്ചുള്ള യാത്രക്ക് ഏവരുടെയും സമര്‍പ്പണം ആവശ്യമാണെന്ന് ഈ വാക്ക് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു; ക്രിസ്തുവില്‍ ഒന്നാകാന്‍ നമ്മുക്ക് പ്രാര്‍ത്ഥിക്കാം.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 19.01.1994)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
