News - 2025
ഫാ. ടോണി പഴയകളം ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പ്രഥമ പാസ്റ്ററല്‍ കോഓര്‍ഡിനേറ്റര്‍
സ്വന്തം ലേഖകന്‍ 27-11-2017 - Monday
പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ പാസ്റ്ററല്‍ കോഓര്‍ഡിനേറ്ററായി ഫാ. ടോണി പഴയകളം സിഎസ്ടിയെ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാന്പിക്കല്‍ നിയമിച്ചു. രൂപതയുടെ അജപാലന ശുശ്രൂഷകള്‍ ഏകോപിപ്പിക്കുന്ന ചുമതലയാണ് രൂപതാ കൂരിയാംഗവുമായ അദ്ദേഹത്തിനുള്ളത്. ചങ്ങനാശേരി അതിരൂപതയിലെ കൈനടി ഇടവകാംഗമാണ് ഫാ. ടോണി.
2001 ല്‍ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം ബാംഗളൂര്‍ ധര്‍മാരാം വിദ്യാക്ഷേത്രത്തില്‍ നിന്ന് തത്ത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും റോമില്‍ നിന്ന് ബൈബിള്‍ വിജ്ഞാനീയത്തില്‍ ലൈസെന്‍ഷ്യേറ്റും ഡബ്ലിന്‍ സെന്റ് പാട്രിക്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പ്രീഡോക്ടറല്‍ പഠനവും പൂര്‍ത്തിയാക്കി. ആലുവ ലിറ്റിൽ ഫ്ലവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലോസഫി ആന്റ് റിലീജിയൻ ഡീൻ ഓഫ് സ്റ്റഡീസ്, ഡബ്ലിൻ സെൻറ് ക്രോസ് ഇടവകയിൽ അഞ്ചുവർഷം അജപാലന ശുശ്രുഷ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള ഫാ. ടോണി അറിയപെടുന്ന വചനപ്രഘോഷകനും സംഘാടകനുമാണ്.