Purgatory to Heaven. - January 2025

അവിശ്വാസിക്കു പോലും ലഭിക്കുന്ന മോക്ഷം ഒരു വിശ്വാസിക്ക് ലഭിക്കാതെ പോകുന്നത് എപ്പോൾ?

സ്വന്തം ലേഖകന്‍ 21-01-2024 - Sunday

താൻ സ്നേഹിക്കുന്നവന് കർത്താവ് ശിക്ഷണം നൽകുന്നു. മക്കളായി സ്വീകരിക്കുന്നവരെ പ്രഹരിക്കുകയും ചെയ്യുന്നു (ഹെബ്രായർ 12:6)

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജനുവരി-21

ഒരു പുതുവർഷാരംഭദിനത്തിൽ, വിശുദ്ധ മാർഗരറ്റ് മേരി അലാക്കോ , മരിച്ചു പോയ മൂന്നു വ്യക്തികളുടെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കുകയായിരുന്നു. അതിൽ രണ്ടു പേർ ദൈവ വിശ്വാസികളും ഒരാൾ ദൈവ വിശ്വാസം ഇല്ലാത്തയാളും ആയിരുന്നു. മൂന്നു പേരെയും കാണിച്ചു കൊടുത്തുകൊണ്ട് കർത്താവ് അവളോട് ചോദിച്ചു: "ഇവരിൽ ആരെയാണ് നീ എനിക്ക് നൽകുന്നത്?" 'കർത്താവിന്റെ മഹിമയ്ക്കും സന്തോഷത്തിനും അനുയോജ്യമായത് ആരാണോ, അവരെ കർത്താവ് തന്നെ തിരഞ്ഞെടുക്കുവാൻ' വിശുദ്ധ അപേക്ഷിച്ചു. കർത്താവ് ദൈവ വിശ്വാസമില്ലാത്ത ആളെ തിരഞ്ഞെടുത്തു. കാരണം അവൻ, 'കർത്തവിൽ വിശ്വസിക്കാനും, തെറ്റുകൾ മനസിലാക്കാനും അവസരം ലഭിക്കാത്ത' നിർഭാഗ്യവാനാണ്. എന്നാൽ മറ്റ് രണ്ട് വിശ്വാസികളാകട്ടെ, കർത്താവിനെ അറിഞ്ഞവരായിരുന്നു. തെറ്റുകൾ ചെയ്താൽ പശ്ചാത്തപിക്കാനുള്ള അവസരങ്ങൾ അവർക്ക് നൽകപ്പെട്ടിരുന്നു. ആ ഭാഗ്യമുണ്ടായിട്ടും കർത്താവിനെ മറന്ന് ജീവിച്ച അവരേക്കാളും മോക്ഷപ്രാപ്തിക്ക് യോഗ്യൻ അവിശ്വാസിയാണെന്ന് കർത്താവ് നിശ്ചയിക്കുന്നു.

വിചിന്തനം:

വിശ്വാസി ആയിരിന്നിട്ടും ദൈവത്തോടു വിശ്വസ്തത പാലിക്കാതെ, മരിച്ചു പോയ ആത്മാക്കൾക്ക് പരിഹാരം ചെയ്യാൻ, നമ്മുടെ ഈ ജീവിതത്തില്‍ ദൈവത്തോട് വിശ്വസ്തത പുലർത്തുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »