Meditation. - January 2025
ക്രിസ്തീയത- സമാധാനത്തിന്റെ മൂര്‍ത്തീഭാവം
സ്വന്തം ലേഖകന്‍ 26-01-2023 - Thursday
"അവൻ നമ്മുടെ സമാധാനമാണ്. ഇരുകൂട്ടരെയും അവൻ ഒന്നിപ്പിക്കുകയും ശത്രുതയുടെ മതിലുകൾ തകര്‍ക്കുകയും ചെയ്തു" (എഫേസോസ് 2:14)
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജനുവരി 26
ഉത്ഭവ പാപം മൂലം നിത്യ നാശത്തിൽ ആണ്ടുപോയ മനുഷ്യരേ വീണ്ടെടുക്കുകയും സമാധാനം പുനസ്ഥാപിക്കുകയും ചെയ്തത് അവിടുന്ന് തന്നെയാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ആദത്തിന്റെ പാപം മൂലം അധപതിച്ച മനുഷ്യര്‍ക്ക് വീണ്ടും ഒരു പുതുജന്മം നല്കാന്‍ ക്രിസ്തു പീഡനങ്ങള്‍ ഏറ്റുവാങ്ങി. അവിടുന്നാണ് പിതാവുമായ് നമ്മളെ അനുരജ്ഞനപെടുത്തിയത്; വിശുദ്ധ പൌലൊസ് ശ്ലീഹാ പറയുന്നു, 'പാപം വർദ്ധിച്ചിടത്ത്, കൃപ അതിലേറെ വർദ്ധിച്ചു’ (റോമ.5:20). ഒരിക്കല്‍ പാപത്താല്‍ മൃതരായ നാമൊരുരത്തര്‍ക്കും പുനര്‍ജീവന്‍ നല്കാന്‍ അവിടുത്തെ മരണം വേണ്ടി വന്നു. കുരിശു മരണത്തിലെ ത്യാഗം സമാധാനത്തിനു മറുവിലയായി കൊടുത്ത് ഉയിർത്തെഴുന്നേറ്റ കര്‍ത്താവ് തന്റെ ശരീരത്തിലെ മുറിവുകള്‍ ശിഷ്യർക്ക് കാണിച്ചു കൊടുത്ത് കൊണ്ട് പറഞ്ഞത് ഇങ്ങനെയാണ് ' സമാധാനം നിങ്ങളോടെ കൂടെ' (യോഹ.20:20).
ഇത്കൊണ്ട് തന്നെ ക്രിസ്തീയത എന്ന് പറയുന്നത് അവിടുത്തെ അചഞ്ചലമായ സ്നേഹം എന്നു പറയാന്‍ സാധിയ്ക്കും. യേശുക്രിസ്തുവിൽ, സ്വർഗ്ഗസ്ഥനായ പിതാവിന്റെ ദത്തെടുക്കപെട്ട മക്കൾ ആണ് നമ്മൾ എന്ന അവബോധം, നമ്മിലെ വൈരാഗ്യത്തിന്റെയും, വിദ്വേഷത്തിന്റെയും, പകയുടെയും തിന്മയുടെ സ്വാധീനങ്ങളെ ഇല്ലാതാക്കുന്നു. അത് ഒരു പിതാവിന്റെ മക്കൾ എന്ന തലത്തിലേക്കും സ്നേഹത്തിലേക്കും നമ്മളെ നയിക്കുന്നു.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 23.01.1994)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
