India - 2024
സിസ്റ്റര്‍ ജെര്‍മെയിനിന്റെ മൃതസംസ്ക്കാരം നാളെ
സ്വന്തം ലേഖകന്‍ 05-01-2018 - Friday
കോതമംഗലം: ഇന്നലെ അന്തരിച്ച പ്രമുഖ വചനപ്രഘോഷകയും മെഡിക്കല്‍ സിസ്‌റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ്‌സ് (എംഎസ്‌ജെ) സന്യാസിനി സമൂഹാംഗവുമായ സിസ്റ്റര്‍ ജെര്‍മെയിനിന്റെ മൃതസംസ്ക്കാരം നാളെ നടക്കും. ഉച്ചകഴിഞ്ഞു മൂന്നിനു കോതമംഗലം തങ്കളത്തെ പ്രൊവിന്‍ഷ്യല്‍ ഹൗസ് സെമിത്തേരിയിലാണ് മൃതസംസ്ക്കാര ശുശ്രൂഷകള്‍ നടക്കുക. ഭൗതികദേഹം ഇന്നുച്ചകഴിഞ്ഞു മൂന്നു മുതല്‍ പ്രൊവിന്‍ഷ്യല്‍ ഹൗസ് കപ്പേളയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.
ടെലിവിഷന്‍ പ്രഭാഷണങ്ങളിലൂടെ ലോകമെമ്പാടുമുള്ള ക്രൈസ്തവ പ്രേക്ഷകര്‍ക്കു സുപരിചിതയായിരുന്ന സിസ്റ്റര്‍ ജെര്‍മെയിന്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്നലെ രാവിലെയാണ് അന്തരിച്ചത്. പരീക്കണ്ണി പാലത്തിങ്കല്‍ പരേതരായ വര്‍ക്കി അന്നംകുട്ടി ദമ്പതികളുടെ മകളാണ്. വാഴക്കുളം, കോതമംഗലം, ചെറുപുഴ, കോട്ടപ്പടി, ധര്‍മഗിരി വികാസ് എന്നിവിടങ്ങളില്‍ ആതുരശുശ്രൂഷ ചെയ്തു. 1980 മുതല്‍ പ്രൊവിന്‍ഷ്യല്‍ ഹൗസിലായിരിന്നു താമസം. സഹോദരങ്ങള്‍: ആന്റണി, സിസ്റ്റര്‍ ഗ്ലോറി എംഎസ്‌ജെ, ലിസി, ആനി, പരേതരായ വര്‍ഗീസ്, വാവച്ചന്‍.