Purgatory to Heaven. - January 2025
ശുദ്ധീകരണസ്ഥലം- ഒരേ സമയം ആനന്ദവും ദുഃഖവും ലഭിക്കുന്ന അവസ്ഥ
സ്വന്തം ലേഖകന്‍ 27-01-2024 - Saturday
“തടവറയില്‍ നിന്നും എന്നെ മോചിപ്പിക്കണമേ, ഞാന്‍ അങ്ങയുടെ നാമത്തിനു നന്ദി പറയട്ടെ” - (സങ്കീര്‍ത്തനങ്ങള്‍ 142:7)
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജനുവരി-27
“സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പായി ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളില്‍ അനുഭവിക്കുന്ന സഹനവും ആനന്ദവും വാക്കുകളിൽ വിവരിക്കുക സാദ്ധ്യമല്ല. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍ ഇതിനു സമാനമായ ദിവസങ്ങളും, മണിക്കൂറുകളും ഇഹലോക ജീവിതത്തില്‍ വരുവാനില്ല. അത് മാനസികവും ശാരീരികവുമായ നവീകരണത്തിന്റെ സമയമാണ്. "തൂക്കത്തേക്കാള്‍ കൂടുതല്‍ ഗുണത്തിന്റേതായ സമയമാണ് ശുദ്ധീകരണസ്ഥലത്തിലെ ഓരോ നിമിഷവും, തങ്ങൾക്കു മുന്നിലുള്ള സ്വർഗ്ഗസൗഭാഗ്യത്തെ കുറിച്ചുള്ള ചിന്ത അവരെ സന്തോഷഭരിതമാക്കുന്നു. പക്ഷേ ശുദ്ധീകരണം പൂർത്തിയാകാൻ ഇനിയും കാല താമസം വരുമെന്ന ചിന്ത അവരെ അസന്തുഷ്ടരുമാക്കുന്നുമുണ്ട്.” കത്തോലിക്കാ തത്വചിന്തകനും ദൈവശാസ്ത്രജ്ഞനുമായ ജീന്‍ ഗിട്ടണ്‍സിന്റെ വാക്കുകൾ.
വിചിന്തനം: ശുദ്ധീകരണ സ്ഥലത്തെ വിശുദ്ധാത്മാക്കള്‍ക്കായി പ്രാര്‍ത്ഥിക്കുവാന്‍ നിങ്ങളുടെ ഏതെങ്കിലുമൊരു സുഹൃത്തിനോടാവശ്യപ്പെടുക.
പ്രാര്‍ത്ഥന: നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
