Meditation. - January 2025

ക്രൈസ്തവരില്‍ നിക്ഷിപ്തമായിരിക്കുന്ന ലക്ഷ്യം

സ്വന്തം ലേഖകന്‍ 31-01-2024 - Wednesday

ഞങ്ങൾ പ്രയോജനമില്ലാത്ത ദാസ്സന്മാരാണ്; കടമ നിർവ്വഹിച്ചതേയുള്ളൂ എന്നു പറയുവിൻ (ലൂക്കാ 17:10)

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജനുവരി 31

'ഞാൻ കേവലം ഒരു ദാസൻ മാത്രമാണ്'; നമ്മൾ എല്ലാവരും നാം ആയിരിക്കുന്ന സ്ഥലങ്ങളിൽ പുളിപ്പുള്ള മാവ് ആയിരിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. നമ്മൾ ക്രിസ്ത്യാനികളില്‍ നിക്ഷിപ്തമായിരിക്കുന്ന ഏറ്റം പരമ പ്രധാനമായ ആയ ലക്ഷ്യം, നിത്യ രക്ഷയും നിത്യജീവനും പ്രാപിക്കുകയെന്നതും അതിനായി മറ്റുള്ളവരെ ഒരുക്കുകയെന്നതുമാണ്. അതിനായി നമ്മുടെ കുടുംബ ജീവിതത്തിലും, ഇടവകയിലെ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും ജോലിസ്ഥലങ്ങളിലും അതനുസരിച്ച് ജീവിച്ചു കൊണ്ട് നല്ല ഒരു മാതൃക നല്കാന്‍ നാം ബാധ്യസ്ഥരായിരിക്കുന്നു.

(വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ, റോം 17.10.93)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »