India - 2024

ഫാ. ജെര്‍വിസ് ഡിസൂസ ദേശീയ മെത്രാന്‍ സംഘത്തിന്റെ ഡെപ്യൂട്ടി സെക്രട്ടറി

സ്വന്തം ലേഖകന്‍ 08-02-2018 - Thursday

ബംഗളൂരു: ദേശീയ മെത്രാന്‍ സംഘത്തിന്റെ (സിബിസിഐ) പുതിയ ഡെപ്യൂട്ടി സെക്രട്ടറി ജനറലായി ബോംബെ അതിരൂപതാംഗം ഫാ. ജെര്‍വിസ് ഡിസൂസയെ തെരഞ്ഞെടുത്തു. ബംഗളൂരു സെന്റ് ജോണ്‍സ് നാഷണല്‍ അക്കാദമി ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ നടന്നുവരുന്ന ദ്വൈവാര്‍ഷിക സമ്മേളനത്തിലാണു തെരഞ്ഞെടുപ്പ് നടന്നത്. മോണ്‍. ജോസഫ് ചിന്നയ്യന്റെ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണ് പുതിയ സെക്രട്ടറി ജനറലിനെ തെരഞ്ഞെടുത്തത്.

അതേസമയം സിബിസിഐയുടെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ ഇന്നു തെരഞ്ഞെടുക്കും. പ്രസിഡന്റ്, പ്രഥമ വൈസ് പ്രസിഡന്റ്, ദ്വിതീയ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. നിലവില്‍ മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയാണ് മെത്രാന്‍ സംഘത്തിന്റെ പ്രസിഡന്റ്. സി‌ബി‌സി‌ഐയുടെ ദ്വൈവാര്‍ഷിക സമ്മേളനം നാളെ സമാപിക്കും.


Related Articles »