Meditation. - February 2024
ടെലിവിഷന്റെ നന്മയും തിന്മയും
സ്വന്തം ലേഖകന്‍ 04-02-2022 - Friday
"ദുഷ്പ്രവണതകൾ ഉണ്ടാകാതിരിക്കുക അസാദ്ധ്യം; എന്നാൽ ആരുമൂലം അവ ഉണ്ടാകുന്നുവോ അവനു ദുരിതം!" (ലൂക്കാ 17:1)
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഫെബ്രുവരി 04
ടെലിവിഷന്‍ ഒരേ സമയം കുടുംബ ജീവിതത്തെ പരിപോഷിപ്പിക്കാനും അതേ സമയം ബന്ധങ്ങളെ നശിപ്പിക്കാനും ഇടവരുത്തിയേക്കാം. കുടുംബാഗംങ്ങളെ കൂടുതൽ വ്യക്തിപരമായി അടുപ്പിക്കുവാനും മറ്റു കുടുംബങ്ങളുമായുള്ള സാമൂഹ്യബന്ധങ്ങളും കെട്ടുറപ്പുള്ളതാവാക്കുവാനും ടെലിവിഷന്‍ കൊണ്ട് സാധിക്കും. മാത്രമല്ല, ആദ്ധ്യാത്മികവും ഭൌതികവുമായ തലത്തിലുള്ള അറിവും വർദ്ധിപ്പിക്കുവാൻ ടെലിവിഷന്‍ നല്ല ഒരു ഉപാധിയാണ്. ദൈവവചനങ്ങൾ കേൾക്കുവാനുള്ള സാധ്യത കൂടുതല്‍ നൽകിക്കൊണ്ട് കുടുംബങ്ങളുടെ മതപരമായ വ്യക്തിത്വത്തെ വളർത്തുവാൻ ടെലിവിഷന്‍ സഹായിക്കുന്നുവെന്നതില്‍ തര്‍ക്കമില്ല. അത് നമ്മുടെ ഭൗതികവും, ആത്മീയവുമായ ജീവിതങ്ങളെ പരിപോഷിപ്പിയ്ക്കുന്നു.
അതുപോലെ തന്നെ ടെലിവിഷനു കുടുംബജീവിതങ്ങളെ തകർക്കുവാനും കഴിയും. ധാർമിക മൂല്യങ്ങളെ തെറ്റായി ചിത്രീകരിച്ചും, വ്യാഖ്യാനിച്ചും അശ്ലീല - ആക്രമണ ചിത്രങ്ങൾ പ്രക്ഷേപണം ചെയ്തും തിന്മയുടെ സ്വാധീനം നമ്മെ കീഴ്പ്പെടുത്താനുള്ള സാധ്യത വളരെ കൂടുതലാണ്. ആത്മീയ- ധാർമിക മൂല്യങ്ങളെ, സംശയം ജനിപ്പിക്കത്തക്ക വിധത്തിൽ വളച്ച് ഒടിച്ച് പ്രദർശിപ്പിക്കുന്നത് വഴിയായി കുടുംബങ്ങളുടെ ഇടയില്‍ അതിന് നാശം വിതയ്ക്കുവാൻ കഴിയും. മനുഷ്യന്റെ അടിസ്ഥാന മൂല്യങ്ങളെയും, ആവശ്യങ്ങളെയും, പോലും തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ തെറ്റായി ചിത്രീകരിക്കുന്ന പരസ്യങ്ങളിലൂടെയും, പരസ്പര ആദരവും നീതിയും സമാധാനവും സ്നേഹവും ഒക്കെ കളങ്കപ്പെടുത്തുന്ന വിധത്തിലുള്ള സംപ്രേഷണങ്ങൾ കൂടുതല്‍ നാശത്തിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്നു.
ടെലിവിഷൻ ധാർമിക മൂല്യങ്ങളെ തെറ്റായി സംപ്രേഷണം ചെയ്യുന്നിലെങ്കിൽ കൂടിയും, ടെലിവിഷന് കുടുംബങ്ങളിൽ ഭീഷണിയാവാം. അതിനു കുടുംബാംഗങ്ങളെ ഒറ്റപ്പെടുത്തുവാനും, അവരുടെതായ ഒറ്റപെട്ട ലോകത്തിൽ ആയിരിക്കുവാനും പ്രേരിപ്പിക്കുന്നു. കുട്ടികളെ മാതാപിതാക്കളിൽ നിന്നും അകറ്റി നിറുത്തുവാനും, അതുപോലെ തന്നെ മാതാപിതാക്കളെ കുട്ടികളിൽ നിന്ന് അകറ്റുവാനും ടെലിവിഷന് കഴിയും എന്ന വസ്തുത നമ്മില്‍ പലര്‍ക്കും അറിയില്ല.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 15.05.1994)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.