India - 2024

മാതാപിതാക്കള്‍ കുടുംബത്തിന്റെ തിരുശേഷിപ്പ്: മാര്‍ ജോസഫ് പണ്ടാരശേരില്‍

സ്വന്തം ലേഖകന്‍ 05-03-2018 - Monday

രാജപുരം: എല്ലാ ആദരവും ബഹുമാനവും ആര്‍ഹിക്കുന്നവരാണ് മാതാപിതാക്കളെന്നും കുടുംബത്തിന്റെ തിരുശേഷിപ്പുകളാണ് ഇവരെന്നും കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍. ക്‌നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് (കെസിസി) രാജപുരം ഫൊറോനയുടെ നേതൃത്വത്തില്‍ ഫൊറോനയിലെ വിവിധ ഇടവകകളില്‍ 75 വയസിനു മുകളില്‍ പ്രായമുള്ളവരെ ആദരിക്കുന്ന 'സ്‌നേഹാദരവ് 2018' മാലക്കല്ല് ലൂര്‍ദ് മാതാ ദേവാലയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

രാജപുരം ഫൊറോനയില്‍പ്പെട്ട കാഞ്ഞങ്ങാട്, ഒടയംചാല്‍, ചുള്ളിക്കര, രാജപുരം, കള്ളര്‍, മാലക്കല്ല്, റാണിപുരം, പൂക്കയം, കൊട്ടോടി, അയറോട്ട്, മാലോം ദേവാലയങ്ങളില്‍ നിന്നുമുള്ള 320 ലേറെ പേരെയാണ് ആദരിച്ചത്. പൊതുസമ്മേളനത്തില്‍ കെസിസി രാജപുരം ഫൊറോന പ്രസിഡന്റ് സജി പ്ലാച്ചേരിപ്പുറത്ത് അധ്യക്ഷത വഹിച്ചു. ഫാ. ഷാജി മുകളേല്‍ ആമുഖസന്ദേശം പറഞ്ഞു. രാജപുരം ഫൊറോന വികാരി ഫാ. ഷാജി വടക്കേത്തൊട്ടി, ഫാ. ബൈജു എടാട്ട്, ബാബു കദളിമറ്റം, ത്രേസ്യാമ്മ ജോസഫ്, മൗലി തോമസ്, ഏബ്രഹാം കടുതോടി, ലിജോ വെളിയംകുളത്തില്‍, ഫിലിപ്പ് മെത്താനത്ത് എന്നിവര്‍ പ്രസംഗിച്ചു. കുര്യന്‍ തടത്തില്‍ സ്വാഗതവും സ്റ്റീഫന്‍ മൂരിക്കുന്നേല്‍ നന്ദിയും പറഞ്ഞു. പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാത്ത ആളുകളെ വീടുകളിലെത്തി ആദരിക്കും.


Related Articles »