Purgatory to Heaven. - February 2025
വിശുദ്ധ കുര്‍ബാനയും ആത്മാക്കളുടെ രക്ഷയും
സ്വന്തം ലേഖകന്‍ 16-02-2024 - Friday
“സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തില്‍ നിന്ന് ഭക്ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും. ലോകത്തിന്‍റെ ജീവനുവേണ്ടി ഞാന്‍ നല്‍കുന്ന അപ്പം എന്റെ ശരീരമാണ്” (യോഹന്നാന്‍ 6:51)
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഫെബ്രുവരി-16
"ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ എത്ര തീക്ഷണതയോടും ആഗ്രഹത്തോടും കൂടിയാണോ സ്വർഗ്ഗം കാത്തിരിക്കുന്നത്, അതേ തീക്ഷണതയോടും ആഗ്രഹത്തോടും കൂടിയാണ് ഈ ഭൂമിയിൽ ജീവിചിരിക്കുമ്പോൾ നമ്മൾ വിശുദ്ധ കുര്‍ബ്ബാനക്കായി എത്തുന്നതെങ്കിൽ നമ്മുടെ ശുദ്ധീകരണസ്ഥലത്തെ ദിവസങ്ങൾ വെട്ടിച്ചുരുക്കി ദൈവം അതിവേഗം നമ്മളെ സ്വർഗ്ഗത്തിലേക്ക് കൂട്ടിക്കൊണ്ടു പോകും."
അതു കൊണ്ട് വിശുദ്ധ കുര്‍ബ്ബാന എന്നത് നമ്മുടെ ഈ ലോക ജീവിതത്തിന് ആവശ്യമായ കൃപാവരങ്ങൾ നൽകുക മാത്രമല്ല ചെയ്യുന്നത്. ഓരോ വിശുദ്ധ കുര്‍ബ്ബാനയും ശുദ്ധീകരണസ്ഥലത്തുനിന്നും സ്വർഗ്ഗത്തിലേക്കുള്ള നമ്മുടെ പ്രവേശനത്തിന്റെ വേഗത കൂട്ടും എന്ന് നാം അറിഞ്ഞിരിക്കുക. ഓരോ വിശുദ്ധ കുര്‍ബ്ബാനയിൽ പങ്കെടുത്തു കഴിയുമ്പോഴും നമുക്ക് ആശ്വസിക്കാം, നാം വെറുതെ സമയം നഷ്ടപ്പെടുത്തുകയല്ല ചെയ്തത് പിന്നെയോ 'സ്വർഗ്ഗത്തിലേക്കുള്ള നമ്മുടെ നിക്ഷേപം വർദ്ധിപ്പിക്കുകയാണ് ചെയ്തത്.'
(എം. വി. ബെര്‍ണാഡോട്, ഡൊമിനിക്കൻ വൈദികൻ, ഗ്രന്ഥകര്‍ത്താവ്)
വിചിന്തനം: വളരെ ആദരപൂര്‍വ്വം വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുവാന്‍ പരിശീലിക്കുക. ശുദ്ധീകരണസ്ഥലത്ത് സഹനമനുഭവിക്കുന്ന ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക. വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുന്നതിനു മുന്‍പായി 'വിശുദ്ധ ജോസ് മരിയ എസ്ക്രീവാ'യോടൊപ്പം ഇപ്രകാരം പ്രാര്‍ത്ഥിക്കുക: "ഞാന്‍ എന്റെ കര്‍ത്താവിനെ സ്വീകരിക്കുവാനായി ആഗ്രഹിക്കുന്നു. ഏറ്റവും വിശുദ്ധയായ നിന്റെ അമ്മ നിന്നെ സ്വീകരിച്ചതുപോല്‍, വിശുദ്ധാത്മാക്കളുടെ ആവേശത്തോടും ഭക്തിയോടും എളിമയോടും കൂടി വിശുദ്ധിയോടെ നിന്നെ സ്വീകരിക്കുവാനായി ഞാന്‍ ആഗ്രഹിക്കുന്നു."
പ്രാര്‍ത്ഥന: നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക