Meditation. - February 2024
നോമ്പുകാലം- രക്ഷയുടെ സന്ദേശത്തിന്‍റെ അനുസ്മരണം
സ്വന്തം ലേഖകന്‍ 21-02-2024 - Wednesday
"അങ്ങയുടെ രക്ഷയുടെ സന്തോഷം എനിയ്ക്ക് വീണ്ടും തരേണമേ! ഒരുക്കമുള്ള ഹൃദയം നൽകി എന്നെ താങ്ങണമേ" (സങ്കീ 51:12)
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഫെബ്രുവരി 21
സങ്കീർത്തകനോട് ഒപ്പം ചേർന്ന് സഭ ഇന്നും പ്രാർത്ഥിക്കുന്നത് ഇത് തന്നെയാണ്. നോമ്പിന്റെ ആരംഭത്തിൽ ചാരം നെറ്റിയിൽ പൂശിക്കൊണ്ട് സഭ നമ്മോട് പറയുന്നു, 'മണ്ണില്‍ നിന്നു വന്ന നീ മണ്ണിലേക്ക് തന്നെ മടങ്ങുക'. അതെ സമയം രക്ഷയുടെ ആഹ്ലാദവും സഭ പങ്കിടുന്നു.
സഭയുടെ വാർഷിക ആരാധന ക്രമത്തിൽ 'രക്ഷയുടെ സന്ദേശം' നിരന്തരമായി എടുത്തു പറയുന്നുണ്ട്. എങ്കിലും നോമ്പ് കാലഘട്ടത്തിൽ ഇത് വളരെ വളരെയധികം എടുത്ത് പ്രതിപാദിക്കുന്നുണ്ട്. അവിടുന്ന് അരുളിച്ചെയ്തു, "സ്വീകാര്യമായ സമയത്ത് ഞാന്‍ പ്രാര്‍ത്ഥന കേട്ടു. രക്ഷയുടെ ദിവസത്തില്‍ ഞാന്‍ നിന്നെ സഹായിക്കുകയും ചെയ്തു. ഇതാ, ഇപ്പോള്‍ സ്വീകാര്യമായ സമയം, ഇതാ ഇപ്പോൾ രക്ഷയുടെ ദിവസം" (2 കൊറിന്തോസ് 6: 2).
സഭയ്ക്ക് ക്രിസ്‌തുവിന്റെ അധരങ്ങളിൽ നിന്ന് ലഭിച്ച ആദ്യത്തെ സുവിശേഷ സന്ദേശമിതാണ് 'മാനസാന്തരപെട്ട് സുവിശേഷത്തിൽ വിശ്വസിക്കുവിൻ' (മർക്കോസ് 1:15). വിഭൂതി ദിനത്തില്‍ നമ്മുടെ നെറ്റിയിൽ ചാരം പൂശുമ്പോഴും ഈ വാക്യം ആവർത്തിക്കപെടുന്നു. 'അങ്ങയുടെ രക്ഷയുടെ സന്തോഷം' വീണ്ടും എനിയ്ക്ക് തരേണമേ. 'രക്ഷയുടെ സന്തോഷത്തെ' കുറിച്ച് സങ്കീർത്തകനു ആഴമായ ബോധ്യം ഉണ്ട്. കാരണം ആ സന്തോഷം ഒഴുകുന്നത് പാപത്തിന്റെ വിടുതലിൽ നിന്നുമാണ്.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പാ, റോം, 17.2.1988)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.