Youth Zone - 2024

ആവേശമായി നൂറു രാജ്യങ്ങളിലെ കത്തോലിക്ക യുവജനങ്ങളുടെ സംഗമം

സ്വന്തം ലേഖകന്‍ 09-07-2018 - Monday

മനില: ഗ്ലോബൽ ഫോക്കോലെയർ മൂവ്മെന്റിന്റെ നേതൃത്വത്തിൽ നൂറോളം രാജ്യങ്ങളിൽ നിന്നമുള്ള കത്തോലിക്ക യുവജനങ്ങളുടെ അന്താരാഷ്ട്ര സംഗമം ഫിലിപ്പീന്‍സിൽ നടന്നു. യൂറോപ്പിന് പുറത്ത് ആദ്യമായി സംഘടിപ്പിച്ച 'ജെൻഫെസ്റ്റ്' എന്ന സംഗമത്തിന്റെ പതിനൊന്നാമത് പതിപ്പാണ് ജൂലൈ ആറിന് മനിലയിൽ തുടക്കമായത്. 'അതിർത്തികൾക്കപ്പുറം' എന്ന ആശയമാണ് സമ്മേളനത്തിന്റെ മുഖ്യ പ്രമേയം. ദൈവീക സ്നേഹത്തിന്റെ ആഴങ്ങളിലേക്കുള്ള വിചിന്തനം, വൈവിധ്യം നിറഞ്ഞ സംസ്ക്കാരത്തെ അടുത്തറിയുവാനുള്ള പരിപാടികള്‍ എന്നിവയാണ് ത്രിദിന കണ്‍വെന്‍ഷനില്‍ അരങ്ങേറിയത്.

അതിർത്തികൾക്കപ്പുറം സേവനമനുഷ്ഠിക്കാൻ യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ചിന്തകളും പരിശീലനങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തിയിരിന്നതായി സംഘാടകൻ ജിയോ ഫ്രാൻസിസ്കോ പറഞ്ഞു. ആഗോളവത്കരണം സംസ്കാരിക വൈവിധ്യങ്ങൾക്ക് സംഭാവന നല്കിയതായും ലോകജനതയെ ഏകോപിപ്പിച്ചതായും യുണൈറ്റഡ് വേൾഡ് ഇന്‍റര്‍നാഷണൽ യുവജന കൺവീനർ ഫാ. ഇമ്മാനുവേൽ മിജാറസ് അഭിപ്രായപ്പെട്ടു. 1973 ൽ റോമിൽ ആരംഭിച്ച ജെൻഫെസ്റ്റ് ഓരോ അഞ്ച് വർഷം കൂടുമ്പോഴുമാണ് സംഘടിപ്പിക്കുന്നത്. ഹംഗറിയിലെ ബുഡാപെസ്റ്റിലാണ് അവസാനമായി കത്തോലിക്ക യുവജനസംഗമം നടന്നത്.


Related Articles »