News

ജസ്റ്റിസ് സ്കാലിയ- പൊതു ജീവിതത്തിലും കുടുംബ ജീവിതത്തിലും ദൈവത്തിന്റെ നിയമങ്ങൾ നടപ്പിലാക്കിയ വ്യക്തി

സ്വന്തം ലേഖകന്‍ 25-02-2016 - Thursday

അമേരിക്കയിൽ ഏറ്റവും കൂടുതൽ കാലം സുപ്രീം കോടതിയിലെ ജഡ്ജിയായി സേവനമനുഷ്ടിച്ചയാളും ഒൻപതു മക്കളുടെ പിതാവുമായിരുന്ന ജസ്റ്റിസ് അന്റോണിന്‍ സ്കാലിയായുടെ മൃതസംസ്കാര ചടങ്ങിലെ, തിരുകർമ്മങ്ങൽക്ക് നേതൃത്വം നൽകിയത് അദ്ദേഹത്തിന്റെ മകനും പുരോഹിതനുമായ ഫാ. പോൾ സ്കാലിയ.

ശനിയാഴ്ച നടന്ന ശവസംസ്കാര ചടങ്ങിനിടെ അമേരിക്കയിലെ കത്തോലിക്കാ വിശ്വാസികള്‍ അന്തരിച്ച സുപ്രീം കോടതി ജസ്റ്റിസ് അന്റോണിന്‍ സ്കാലിയാ ആഴത്തിലുള്ള കത്തോലിക്കാ വിശ്വാസത്തിനുടമയായിരുന്നുവെന്ന കാര്യം അനുസ്മരിക്കുകയുണ്ടായി. "അദ്ദേഹം ദൈവത്തിന്റെ പ്രഥമനാണ്," അന്റോണിന്‍ സ്കാലിയായുടെ മകനായ ഫാ. പോള്‍ സ്കാലിയ, വിശുദ്ധ തോമസ്‌ മൂറിന്റെ “ഞാന്‍ രാജാവിന്റെ നല്ല ദാസനായും ദൈവത്തിന്റെ പ്രഥമനുമായി മരിക്കും.” എന്ന പ്രസിദ്ധമായ വാക്യം ഉദ്ധരിച്ചുകൊണ്ട് പറഞ്ഞു.

തന്റെ 79-മത്തെ വയസ്സില്‍ ടെക്സാസിലെ റിസോര്‍ട്ടില്‍ വെച്ച് ഫെബ്രുവരി 13-നാണ് അന്റോണിന്‍ സ്കാലിയാ മരണമടഞ്ഞത്. ഏറ്റവും ദീര്‍ഘകാലം സുപ്രീം കോടതിയിലെ ജെസ്റ്റിസായി സേവനമനുഷ്ടിച്ചയാളായിരുന്നു അന്റോണിന്‍ സ്കാലിയാ, 1986 മുതല്‍ അദ്ദേഹം സുപ്രീം കോടതിയില്‍ സേവനമാരംഭിച്ചിരുന്നു.

തന്റെ ജീവിതകാലം മുഴുവനും ഒരു ശക്തനായ കത്തോലിക്കാ വിശ്വാസിയായിരുന്ന സ്കാലിയ ന്യൂയോര്‍ക്ക്‌ സിറ്റിയില്‍ ജെസ്യൂട്ട് ഹൈ സ്കൂളിലാണ് തന്റെ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നീട് ബിരുദത്തിനു മുന്നോടിയായിട്ടുള്ള പഠനത്തിനായി വാഷിംഗ്ടന്‍ ഡി.സി. യിലെ ജോര്‍ജ്ജ്ടൌണ്‍ സര്‍വ്വകലാശാലയില്‍ ചേര്‍ന്നു.

നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ ദേവാലയമായ 'ബസലിക്ക ഓഫ് ദി നാഷണല്‍ ഷ്രൈന്‍ ഓഫ് ദി ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍' ദേവാലയത്തില്‍ വെച്ച് ശനിയാഴ്ച നടത്തിയ അദ്ദേഹത്തിന്റെ മൃതസംസ്കാര ചടങ്ങിൽ ഏതാണ്ട് 3,300-ഓളം ആളുകള്‍ പങ്കെടുത്തു.

ഇപ്പോഴത്തെ സുപ്രീം കോടതി ജസ്റ്റിസ്‌, യു.എസ്. വൈസ്‌ പ്രസിഡന്റ് ജോ ബേഡന്‍, മുന്‍ വൈസ്‌ പ്രസിഡന്റ് ഡിക്ക് ചെനി, യു.എസ് കോണ്‍ഗ്രസ്സിലെ നിരവധി അംഗങ്ങളും കൂടാതെ കത്തോലിക്കാ സര്‍വ്വകലാശാല പ്രസിഡന്റ് ജോണ്‍ ഗാര്‍വ്വിയുംഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ശവസംസ്കാര ചടങ്ങില്‍ സന്നിഹിതരായിരുന്നു.

അന്റോണിന്‍ സ്കാലിയായുടെ ഒമ്പത്‌ മക്കളില്‍ ഒരാളും ആര്‍ലിംഗ്ടന്‍ അതിരൂപതാ പൗരോഹിത്യത്തിന്റെ എപ്പിസ്കോപ്പല്‍ വികാരിയുമായ ഫാ. പോള്‍ സ്കാലിയയായിരുന്നു ദിവ്യകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്‌. അമേരിക്കയിലെ അപ്പസ്തോലിക സ്ഥാനപതിയായ കാര്‍ലോ മരിയ വിഗാനോ, ആര്‍ലിംഗ്ടന്‍ മെത്രാനായ പോള്‍ ലൊവേര്‍ഡെ എന്നിവരുള്‍പ്പെടെ 90 ലധികം അതിരൂപതാ പുരോഹിതര്‍ക്കുമൊപ്പം വാഷിംഗ്ടന്‍ ഡി.സിയിലെ കര്‍ദ്ദിനാള്‍ ഡൊണാള്‍ഡ് വുയേള്‍ വിശുദ്ധ കുര്‍ബ്ബാനയില്‍ സഹകാര്‍മ്മികത്വം വഹിച്ചു.

വിശുദ്ധ കുര്‍ബ്ബാനയുടെ തുടക്കത്തില്‍ കര്‍ദ്ദിനാള്‍ ഡൊണാള്‍ഡ് വുയേള്‍ അവിടെ സന്നിഹിതരായിരുന്ന എല്ലാവരേയും അന്തിമകര്‍മ്മങ്ങളിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ‘അസാധാരണ വ്യക്തിയായിരുന്ന ജസ്റ്റിസ് അന്റോണിന്‍ സ്കാലിയാക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍’ ആവശ്യപ്പെടുകയും “ദൈവം അദ്ദേഹത്തിന് നിത്യശാന്തി നല്‍കട്ടെ’ എന്ന് ആശംസിക്കുകയും ചെയ്തു.

“ഒരു മനുഷ്യന്‍ കാരണമാണ് നാം ഇവിടെ കൂടിയിരിക്കുന്നത്” എന്ന് പറഞ്ഞുകൊണ്ട് ഫാ. പോള്‍ സ്കാലിയാ തന്റെ പ്രസംഗം ആരഭിച്ചു. “നിരവധി ആളുകളുടെ സ്നേഹത്തിന് പാത്രമായ ഒരു മനുഷ്യന്‍, മറ്റുള്ളവരാല്‍ പുച്ഛിക്കപ്പെട്ട ഒരു മനുഷ്യന്‍; വലിയ വിവാദങ്ങളാലും, തന്റെ അനുകമ്പയാലും അറിയപ്പെട്ട ഒരു മനുഷ്യന്‍. തീര്‍ച്ചയായും നസറേത്തിലെ യേശുക്രിസ്തുവായിരുന്നു ആ മനുഷ്യന്‍,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “നാം പ്രഘോഷിക്കുന്നത് അദ്ദേഹത്തേയാണ് ആയതിനാല്‍ ഒരു പ്രതീക്ഷയും ഇല്ലാത്തവനേപ്പോലെ നമ്മള്‍ സങ്കടപ്പെടരുത്, മറിച്ച് ആത്മവിശ്വാസത്തോടുകൂടി അന്റോണിന്‍ സ്കാലിയായെ നമുക്ക്‌ ദൈവകാരുണ്യത്തിനു സമര്‍പ്പിക്കാം”

ലോകത്തിന്റെ പാപപരിഹാരത്തിനുവേണ്ടിയുള്ള യേശു ക്രിസ്തുവിന്റെ മരണത്തിനും ഉത്ഥാനത്തിനും ഫാ. സ്കാലിയാ ദൈവത്തോടു നന്ദിപറഞ്ഞു കൊണ്ട് തുടര്‍ന്നു, കത്തോലിക്കാ വിശ്വാസത്തിലുള്ള തന്റെ പിതാവിന്റെ ജ്ഞാനസ്നാനമെന്ന കൂദാശയും, ദിവ്യകാരുണ്യ കൂദാശയും “അദ്ദേഹത്തേ പോഷിപ്പിച്ചിരിക്കുന്നു” അനുതാപ കര്‍മ്മങ്ങളും, വിവാഹമെന്ന കൂദാശയും “അദേഹത്തെ സുഖപ്പെടുത്തിയിരിക്കുന്നു.” ജെസ്റ്റിസ് സ്കാലിയാ തന്റെ പത്നിയായ മൌറീനെ 55 വര്‍ഷം മുന്‍പാണ് വിവാഹം ചെയ്തത്.

ജെസ്റ്റിസ് സ്കാലിയായെ അറിമായിരുന്ന എല്ലാവർക്കും അദ്ദേഹത്തിന്റെ കത്തോലിക്കാ വിശ്വാസം തന്റെ രാജ്യസ്നേഹത്തെ എത്രമാത്രം പോഷിപ്പിച്ചിരുന്നുവെന്നതു അറിയുവാന്‍ കഴിയും. സഭാപ്രബോധനങ്ങളിലെ “വ്യക്തതയേയും,” “യുക്തിബോധത്തേയും” ജെസ്റ്റിസ് സ്കാലിയാ ഇഷ്ടപ്പെട്ടിരുന്നുവെന്നു ഫാ. സ്കാലിയാ പരാമര്‍ശിച്ചു.

“അദ്ദേഹം ഞങ്ങളെ സ്നേഹിക്കുകയും, ആ സ്നേഹം ഞങ്ങളോട്‌ പ്രകടിപ്പിക്കുവാന്‍ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു” എന്ന് ആ പുരോഹിതന്‍ തന്റെ പിതാവിനെ കുറിച്ച് പറഞ്ഞു. മാത്രമല്ല, ‘ദൈവ വിശ്വാസമെന്ന’ തന്റെ വിശേഷ നിധി തന്റെ കുടുംബത്തിനും അദ്ദേഹം പകര്‍ന്നു നല്‍കി. “ആ ജസ്റ്റിസിന്റെ ആര്‍ദ്രമായ ഹൃദത്തേയും കുടുംബാംഗങ്ങളായ ഞങ്ങള്‍ കണ്ടിട്ടുണ്ട്” ആദേഹം കൂട്ടിച്ചേര്‍ത്തു.

കുമ്പസാരിക്കുവാനുള്ള നിരയില്‍ നില്‍ക്കുമ്പോള്‍ താന്‍ തന്റെ മകന്റെ കുമ്പസാര നിരയിലാണ് നില്‍ക്കുന്നതെന്ന കാര്യം മനസ്സിലാക്കുമ്പോള്‍ അദ്ദേഹം പലപ്പോഴും കുമ്പസാര നിര മാറുമായിരുന്നു, “ഞാന്‍ നിന്നോടു കുമ്പസാരിക്കുകയാണെങ്കില്‍ അത് നമ്മൾ രണ്ടുപേരും തമ്മിലുള്ള ഒരനുഭവം മാത്രമായിരിക്കും ഉണ്ടാക്കുക.” എന്ന് ഒരിക്കല്‍ തന്റെ തന്റെ പിതാവ്‌ തന്നോടു പറഞ്ഞത്‌ ഓര്‍മ്മിച്ചുകൊണ്ട് ഫാ. സ്കാലിയാ ഒരു ചെറു മന്ദസ്മിതത്തോടു കൂടി പറഞ്ഞു.

“സ്വന്തം രാജ്യത്തോടുള്ള സ്നേഹം കൊണ്ട് ദൈവം എന്റെ പിതാവിനെ അനുഗ്രഹിച്ചു” അദ്ദേഹം പറഞ്ഞു ‘തന്റെ രാജ്യം ഒരനുഗ്രഹമായിട്ടായിരുന്നു’ തന്റെ പിതാവ്‌ കണ്ടിരുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘എന്നാല്‍ വിശ്വാസം നഷ്ടപ്പെട്ടാല്‍ ഈ അനുഗ്രഹവും നഷ്ടപ്പെടും’ അദ്ദേഹം തുടര്‍ന്നു. ആഴത്തിലുള്ള വിശ്വാസത്തില്‍ വളരുന്ന ഒരാള്‍ ഒരു ‘നല്ല പൗരനും’ ആയിത്തീരുമെന്ന് അന്റോണിന്‍ സ്കാലിയാ മനസ്സിലാക്കിയിരുന്നു.

മുന്‍കാല സെനറ്റര്‍ ആയിരുന്ന റിക്ക് സാന്റോറം, ജസ്റ്റിസ് അന്റോണിന്‍ സ്കാലിയാ ഒരു നല്ല മനുഷ്യനും അതോടൊപ്പം തന്നെ ഒരു നല്ല രാജ്യസ്നേഹിയുമായിരുന്നെന്ന കാര്യം സമ്മതിക്കുന്നു. “അദ്ദേഹം എന്തൊക്കെ ആയിരുന്നുവോ അതിന്റെയെല്ലാം അടിസ്ഥാനം അദ്ദേഹത്തിന്റെ കത്തോലിക്കാ വിശ്വാസമായിരുന്നു. നാം തീര്‍ച്ചയായും ഒരു സമ്പൂര്‍ണ്ണ കത്തോലിക്കനും,അതേപോലെ ഒരു സമ്പൂര്‍ണ്ണ അമേരിക്കനുമായിരിക്കണം,” മരണപ്പെട്ട ജസ്റ്റിസ്സിനെ കുറിച്ച് അനുസ്മരിച്ചുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു.

“അദ്ദേഹമൊരു ഒരു ശക്തനായ കത്തോലിക്കനായിരുന്നു, അദ്ദേഹത്തിന്റെ വിശ്വാസം തന്റെ സേവനത്തേയും, രാജ്യസ്നേഹത്തേയും ശക്തിപ്പെടുത്തി.” എന്ന് വാഷിംഗ്ടന്‍ ഡി.സി. യിലെ ഡോമിനിക്കാന്‍ ഹൗസ്‌ ഓഫ് സ്റ്റഡീസിലെ സിസ്റ്റമാറ്റിക്ക് തിയോളജി ഇന്‍സ്ട്രക്ടര്‍ ആയ ഫാ. ഡൊമിനിക്ക് ലെഗ്ഗെ ഒ.പി. പറഞ്ഞു.

തന്റെ മരണത്തിന് ആഴ്ചകള്‍ക്ക് മുന്‍പ്‌, സഭയുടെ സ്ഥാപനത്തിന്റെ 800-മത്തെ വാര്‍ഷിക ആഘോങ്ങള്‍ക്കായി അദ്ദേഹം ഡൊമിനിക്കന്‍ ഭവനം സന്ദര്‍ശിതും ‘നിയമത്തോടുള്ള ബഹുമാനത്തേപ്പറ്റി പറഞ്ഞതും’ അവിടത്തെ ചാപ്പലില്‍ ഡൊമിനിക്കന്‍ സന്യാസിമാര്‍ക്കൊപ്പം പ്രാര്‍ത്ഥിക്കുകയും ചെയ്തത് ഫാ. ലെഗ്ഗെ അനുസ്മരിച്ചു. ഇത് അദ്ദഹത്തിന്റെ സ്വഭാവത്തിന്റെ ഒരു സവിശേഷതയായിരുന്നുവെന്നു ഫാ. ലെഗ്ഗെ പറഞ്ഞു.

തീര്‍ച്ചയായും സ്കാലിയക്കൊപ്പം ചെറിയ വിവാദങ്ങളും ഉണ്ടായിട്ടുണ്ട് - “ഡോമിനിക്കന്‍ സന്യാസിമാരെ സംബന്ധിച്ചിടത്തോളം അദ്ദേഹം പറഞ്ഞിട്ടുള്ളത്‌ ചെറിയ പ്രകോപനങ്ങള്‍ക്കിടയാക്കിയിരുന്നു,” അന്റോണിന്‍ സ്കാലിയാ വിശുദ്ധ തോമസ്‌ അക്വിനാസിനെ വിമര്‍ശിച്ചതിനെ ഓര്‍മ്മിപ്പിച്ചുകൊണ്ട് ഫാ. ലെഗ്ഗെ പറഞ്ഞു. “പക്ഷെ വളരെ അനുയോജ്യമായ രീതിയിലായിരുന്നു അദ്ദേഹം തന്റെ അഭിപ്രായം പറഞ്ഞത്‌, അദ്ദേഹം എപ്പോഴും നല്ല സംവാദങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നു” എന്ന് ഫാ ലെഗ്ഗെ കൂട്ടിച്ചേര്‍ത്തു.

തന്റെ പിതാവിന്റെ വിശ്വാസത്തേയും, സ്വഭാവത്തേക്കുറിച്ചും അനുസ്മരിച്ചതിനു പുറമേ, തന്റെ പിതാവിന്റെ ആത്മാവിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഫാ. സ്കാലിയ അവിടെ സന്നിഹിതരായിരുന്ന എല്ലാവരോടും അപേക്ഷിച്ചു.

“നമുക്ക്‌ അദ്ദേഹത്തോട് കപട സ്നേഹം പ്രകടിപ്പിക്കാതിരിക്കാം, ആദേഹത്തെ പ്രതിയുള്ള നമ്മുടെ ആദരവ്‌ അദ്ദേഹത്തോടുള്ള പ്രാര്‍ത്ഥനക്ക് വഴിമാറട്ടേ” ഫാ. സ്കാലിയ പറഞ്ഞു.

(Source: EWTN News)