Meditation. - February 2024
ദൈവീക അനുഗ്രഹം സഹനത്തോടൊപ്പം ഇഴചേർന്നു കിടക്കുന്നു
സ്വന്തം ലേഖകന്‍ 27-02-2024 - Tuesday
"എനിക്കു നിങ്ങളില്‍ ഉത്തമവിശ്വാസമുണ്ട്. നിങ്ങളെക്കുറിച്ചു വലിയ അഭിമാനവുമുണ്ട്. ഞാന്‍ ആശ്വാസഭരിതനായിരിക്കുന്നു. ഞങ്ങളുടെ ക്ലേശങ്ങളിലെല്ലാം ഞാന്‍ ആനന്ദപൂരിതനുമാണ്" (2 കൊറിന്തോസ് 7: 4).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഫെബ്രുവരി 27
യേശുക്രിസ്തുവിന്റെ ശിഷ്യർക്ക്, 'സഹനത്തിന്റെ സുവിശേഷം' മനസ്സിലാക്കുവാനുള്ള ഒരു പ്രത്യേക വരം ലഭിച്ചിരിന്നു. സഹനത്തിൽ, ആന്തരികമായി ഒരു വ്യക്തിയെ യേശുവിലേയ്ക്ക് അടുപ്പിക്കുന്ന ഒരു ശക്തി അന്തർലീനമായി കിടക്കുന്നു എന്നത് നാം മറക്കുന്ന യാഥാര്‍ഥ്യമാണ്. കടന്നു പോയ തലമുറകളും, നൂറ്റാണ്ടുകളും ഈ വലിയ സത്യം നമുക്ക് മനസിലാക്കി തരുന്നു. ക്രിസ്തുവിനെ ആരെല്ലാം അനുഗമിക്കുന്നുവോ, പൌലോസ് ശ്ലീഹായുടെ സഹനത്തിന്റെ ദൈവശാസ്ത്രം ആരെല്ലാം അംഗീകരിക്കുന്നുവോ, അവര്‍ ദൈവീക അനുഗ്രഹം സഹനത്തോടൊപ്പം ഇഴചേർന്നു കിടക്കുന്നുവെന്ന്‍ മനസ്സിലാക്കുന്നു.
സഹനം അംഗീകരിച്ചു കൊണ്ട് മനുഷ്യൻ തന്റെ ജീവിതം, രക്ഷിക്കുന്ന യേശുവിന്റെ സ്നേഹത്തിന്റെ തലത്തിലേയ്ക്ക് ഉയർത്തുകയെന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. എന്നിരുന്നാലും, ക്രിസ്തുവിലുള്ള വിശ്വാസം നമുക്ക് അതിനുള്ള ശക്തി തരുന്നു. അത് വഴി ദുഃഖവും, വേദനയും ആനന്ദമായി മാറുന്നു. അത്കൊണ്ട് തന്നെ ചിലപ്പോഴെങ്കിലും മനുഷ്യന് പൗലോസ് സ്ലീഹായോട് ഇങ്ങനെ ചേർന്നു പറയുവാൻ സാധിക്കും, "എനിക്കു നിങ്ങളില്‍ ഉത്തമവിശ്വാസമുണ്ട്. നിങ്ങളെക്കുറിച്ചു വലിയ അഭിമാനവുമുണ്ട്. ഞാന്‍ ആശ്വാസഭരിതനായിരിക്കുന്നു. ഞങ്ങളുടെ ക്ലേശങ്ങളിലെല്ലാം ഞാന്‍ ആനന്ദപൂരിതനുമാണ്" (2 കൊറിന്തോസ് 7: 4).
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 24.4.94)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.