Purgatory to Heaven. - March 2025
ശുദ്ധീകരണാത്മാക്കള്‍ അനുഭവിക്കേണ്ടി വരുന്ന ഏറ്റവും വലിയ സഹനമെന്ത്?
സ്വന്തം ലേഖകന്‍ 02-03-2024 - Saturday
“നീര്‍ച്ചാല്‍ തേടുന്ന മാന്‍പേടയേപ്പോലേ, ദൈവമേ, എന്റെ ഹൃദയം അങ്ങയേ തേടുന്നു” (സങ്കീര്‍ത്തനങ്ങള്‍ 42:1)
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മാര്‍ച്ച്-2
"ഒരു ദിവസം രാത്രിയില്‍ എന്റെ കാവല്‍ക്കാരനായ മാലാഖ, എന്നോടു അവനെ പിന്തുടരുവാന്‍ ആവശ്യപ്പെട്ടു. ഒരു നിമിഷം കൊണ്ട് ഞാന്‍ പൂര്‍ണ്ണമായും അഗ്നിയാല്‍ ജ്വലിക്കുകയും പുകയാല്‍ മൂടപ്പെട്ട് അവ്യക്തമായൊരു സ്ഥലത്തെത്തി. അവിടെ സഹനമനുഭവിക്കുന്ന ആത്മാക്കളുടെ ഒരു വലിയ കൂട്ടം തന്നെയുണ്ടായിരുന്നു. അവര്‍ അവിടെ വളരെ ഭക്തിപൂര്‍വ്വം പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു. പക്ഷേ അതുകൊണ്ട് യാതൊരു പ്രയോജനവും ഇല്ലായിരുന്നുവെന്ന് എനിക്കു കണ്ടമാത്രയില്‍ മനസ്സിലായി.
വെന്തുരുക്കി കൊണ്ടിരുന്ന തീ നാളങ്ങള്‍ എന്നെ സ്പര്‍ശിക്കുക പോലും ചെയ്തില്ല. അപ്പോഴും കാവല്‍ മാലാഖ എന്‍റെ കൂടെയുണ്ടായിരിന്നു. നമുക്ക് മാത്രമേ ഈ ആത്മാക്കളെ സഹായിക്കുവാന്‍ കഴിയുകയുള്ളൂ. ഞാന്‍ ആ ആത്മാക്കളോട് അവരുടെ ഏറ്റവും വലിയ സഹനം എന്താണെന്ന് ചോദിച്ചു. 'ദൈവത്തോടൊപ്പമുള്ള നിത്യമായ ജീവിതത്തെ പറ്റിയുള്ള അഭിലാഷമാണ് തങ്ങളുടെ ഏറ്റവും വലിയ സഹനമെന്ന്' അവരെല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു. നമ്മുടെ പരിശുദ്ധ അമ്മ ശുദ്ധീകരണസ്ഥലത്ത് അവരെ സന്ദര്‍ശിക്കുന്നതായി ഞാന്‍ കണ്ടു. 'സമുദ്രത്തിലെ നക്ഷത്രം' എന്നായിരുന്നു അവിടത്തെ ആത്മാക്കള്‍ പരിശുദ്ധ അമ്മയെ വിളിച്ചിരുന്നത്. പരിശുദ്ധ അമ്മയുടെ സാന്നിദ്ധ്യം അവര്‍ക്കെല്ലാവര്‍ക്കും ഒരു പുത്തനുണര്‍വ് നല്‍കി.
എനിക്ക് അവരോടു കൂടുതല്‍ സംസാരിക്കണമെന്നുണ്ടായിരുന്നു. പക്ഷേ എന്റെ കാവല്‍ മാലാഖ അവിടം വിട്ടു പോകുവാന്‍ എന്നോടു ആംഗ്യം കാണിച്ചു. ഞങ്ങള്‍ സഹനങ്ങളുടെ ആ തടവറയില്‍ നിന്നും പുറത്തു കടന്നു. എന്റെ കാരുണ്യമല്ല മറിച്ച് നീതിയാണ് ഇതാവശ്യപ്പെടുന്നതെന്നൊരു ആന്തരിക ശബ്ദം ഞാന്‍ ശ്രവിച്ചു. ആ സമയം മുതല്‍ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുമായി ഞാന്‍ നിരന്തര സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ തുടങ്ങി." (വിശുദ്ധ ഫൌസ്റ്റീന, ഡയറി, 20).
വിചിന്തനം: വിശുദ്ധ ഫൌസ്റ്റീനയുടെ ദര്‍ശനത്തില്‍ പറഞ്ഞിരിക്കുന്നത് പോലെ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ സഹനങ്ങളെപ്പറ്റി ധ്യാനിക്കുക.
പ്രാര്‍ത്ഥന: നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
