Meditation. - March 2024

ദാനധര്‍മം- ആധികാരികമായ ഒരു ആദ്ധ്യാത്മിക പ്രവർത്തനം

സ്വന്തം ലേഖകന്‍ 04-03-2024 - Monday

"യേശു സ്‌നേഹപൂര്‍വം അവനെ കടാക്ഷിച്ചു കൊണ്ട് പറഞ്ഞു: നിനക്ക് ഒരു കുറവുണ്ട്. പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കു കൊടുക്കുക. അപ്പോള്‍ സ്വര്‍ഗത്തില്‍ നിനക്കു നിക്‌ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക" (മർക്കോസ് 10:21).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മാര്‍ച്ച് 4

ആദ്യകാലം മുതല്‍ തന്നെ ദാനധർമ്മമെന്നതു ആധികാരികമായ ഒരു ആദ്ധ്യാത്മിക പ്രവർത്തനമായി സഭ കണക്കാക്കിയിരുന്നു. യേശുക്രിസ്തു ദാനധർമ്മം എന്ന പ്രവർത്തിയെ സ്വര്‍ഗ്ഗരാജ്യത്തിലേയ്ക്കുള്ള പ്രവേശനത്തിനുള്ള ഒരു കർമ്മം ആയി കാണുന്നു.

‘ദാനം' എന്ന വാക്ക് കൊണ്ട് എന്താണ് അർത്ഥമാക്കുന്നത്? ഗ്രീക്ക് പദമായ 'എലീമോസൈനെ' ബൈബിളിലെ പില്‍ക്കാല പുസ്തകങ്ങളിൽ കാണുവാൻ സാധിക്കും. 'എലീമോസൈനെ' എന്ന വാക്കിന്റെ ഉത്ഭവം അനുകമ്പ, ദയ, കരുണ എന്നൊക്കെ അർത്ഥം വരുന്ന 'ഇലിയോസ് ' എന്ന പദത്തിൽ നിന്നാണ്. യഥാർഥത്തിൽ കരുണയുടെ മനോഭാവം ഉള്ള ഒരു മനുഷ്യനെയും, പിന്നീട് ദാനശീലത്തെയും ഒക്കെ വർണ്ണിക്കുന്ന ഒരു പദമായി 'ദാനധര്‍മം' മാറി.

ഇവിടെ ഈ പദത്തിന്റെ സാമൂഹ്യമായ അർത്ഥം എന്താണെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. മിക്കവാറും ആ പദത്തിന്റെ ശരിയായ അർത്ഥത്തിലല്ല അത് ഉപയോഗിക്കപ്പെടുന്നത്. തെറ്റിദ്ധരിക്കപ്പെട്ട അർത്ഥത്തിൽ ആയിരുന്നു. ഈ തെറ്റി ദ്ധാരണയ്ക്ക് കാരണം ദാനധർമ്മം അനുബന്ധിച്ച് സാമൂഹികമായി നടന്ന, ഇപ്പോഴും നടക്കുന്ന അനീതിയും, അസമത്വവും തന്നെയാണ്. അതേസമയം, 'ദാന ധർമ്മം' അത് അർഹിക്കുന്നവർക്ക് സഹായം തന്നെയാണു. അത് പങ്കു വയ്ക്കലിന്റെ ഉദാത്ത മാതൃക കൂടിയാണത്.

ഒരു വ്യക്തി ദാനം ചെയ്യുമ്പോൾ നാം ചിലപ്പോൾ ആ വ്യക്തിയുടെ പ്രവർത്തിയെ വിമർശിച്ചേക്കാം. ആ വ്യക്തി അത് ചെയുന്ന രീതി മൂലം, ദാനത്തിനായ് കൈ നീട്ടുന്ന ഒരു വ്യക്തിയുടെ മനോഭാവത്തെയും നമ്മൾ എതിർത്തേക്കാം. എന്നിരുന്നാലും അർഹിക്കുന്നവർക്ക് ദാനം നല്കി സഹായിക്കുകയെന്നത് ആദരവ് അർഹിക്കുന്നു. കാരണം അന്യരുമായ് പങ്കു വയ്ക്കാന്‍ കഴിയുന്ന മനോഭാവത്തെ ഉദാത്ത മാതൃകയെന്ന് വിശേഷിപ്പിക്കാം.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 28.3.79)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »