India
മാനന്തവാടി രൂപത യുവജന കണ്വെന്ഷന് ആവേശകരമായ തുടക്കം
സ്വന്തം ലേഖകന്‍ 19-10-2018 - Friday
മാനന്തവാടി: മാനന്തവാടി രൂപതയുടെ ആഭിമുഖ്യത്തിലുള്ള യുവജന കണ്വെന്ഷന് എബോവ് 2018നു ആവേശകരമായ തുടക്കം. സെന്റ് പാട്രിക്സ് സ്കൂള്‍ അങ്കണത്തില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ 2500 യുവതീയുവാക്കളാണ് പങ്കെടുക്കുന്നത്. യുവജനങ്ങള്‍ നവയുഗ സൃഷ്ടിയുടെ വക്താക്കളാവണമെന്ന് കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത മാനന്തവാടി രൂപത ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം ഓര്‍മ്മിപ്പിച്ചു.
യൂത്ത് മിനിസ്ട്രി ഡയറക്ടര്‍ ഫാ. ലാല്‍ പൈനുങ്കല്‍, കെസിവൈഎം ഡയറക്ടര്‍ ഫാ. റോബിന് പടിഞ്ഞാറയില്‍, ജീസസ് യൂത്ത് മിനിസ്ട്രി ഡയറക്ടര്‍ ഫാ. ജെയ്മോന് കളമ്പുകാട്ട്, ഫാ. പോള്‍ മുണ്ടോളിക്കല്‍, സിസ്റ്റര്‍ ലിസ പൈക്കട, ബ്രദര്‍ എജെ ജോര്‍ജ്, ജോസ് പള്ളത്ത്, ജിഷിന്, ആല്ജോസ്, അന്‍സു തുടങ്ങിയവര്‍ പ്രസംഗിച്ചു. എറണാകുളം ക്രൈസ്റ്റ് കള്‍ച്ചറല്‍ ടീമാണ് കണ്‍വെന്‍ഷനു നേതൃത്വം നല്‍കുന്നത്. 21നു കണ്വെന്ഷന് സമാപിക്കും.
More Archives >>
Page 1 of 198
More Readings »
ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ | ആറാം ദിവസം | എപ്പോഴും ക്ഷമിക്കുക
മറ്റുള്ളവരുടെ തെറ്റുകള്‍ നിങ്ങള്‍ ക്ഷമിക്കുമെങ്കില് സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും...

വിശുദ്ധ മരിയ ഗൊരേത്തിയുടെ ജീവിതം പഠിപ്പിക്കുന്ന പാഠങ്ങൾ
ഇന്ന് ജൂലൈ ആറാം തീയതി കത്തോലിക്കാ സഭ അവളുടെ പ്രായം കുറഞ്ഞ വിശുദ്ധരിലൊരാളായ *വിശുദ്ധ മരിയ...

ലെയോ പതിനാലാമൻ പാപ്പ ഇന്ന് വേനൽക്കാല വസതിയിലേക്ക്
വത്തിക്കാന്‍ സിറ്റി: മാർപാപ്പമാരുടെ വേനൽക്കാലവസതിയായി അറിയപ്പെടുന്ന കാസിൽ ഗണ്ടോൾഫോയിലുള്ള...

ബിഷപ്പ് ആൻറണിസാമി സവരിമുത്തു മധുര അതിരൂപതയുടെ പുതിയ മെത്രാപ്പോലീത്ത
വത്തിക്കാന്‍ സിറ്റി: തമിഴ്നാട്ടിലെ മധുര അതിരൂപതയുടെ പുതിയ ആർച്ച് ബിഷപ്പായി ആൻറണിസാമി...

ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ | അഞ്ചാം ദിവസം | നിശബ്ദത പരിശീലിക്കുക
നിശബ്ദത പരിശീലിക്കുക എന്നാൽ വെറും സംസാരം ഒഴിവാക്കുക മാത്രമല്ല; ദൈവത്തിന്റെ ശബ്ദം കേൾക്കാൻ...

"നിങ്ങളുടെ രക്തം ഉപയോഗിച്ച് ഞങ്ങളുടെ മണ്ണ് നനയ്ക്കും"; സിറിയയിലെ ക്രൈസ്തവരെ ഉന്മൂലനം ചെയ്യുമെന്ന ഭീഷണിയുമായി ഇസ്ലാമിക സംഘടന
ഡമാസ്കസ്: സിറിയയിലെ ഡമാസ്ക്കസില്‍ മുപ്പതോളം ക്രൈസ്തവരുടെ ജീവനെടുത്ത തീവ്രവാദി ആക്രമണത്തിന്റെ...
