ലീജിയന് ഓഫ് മേരി നെയ്യാറ്റിന്‍കര കമ്മിസിയം പ്രസിഡന്റ് ഷാജിബോസ്കോ അധ്യക്ഷത വഹിച്ച പരിപാടിയില്‍ രൂപതാ ശുശ്രൂഷാ കോ ഓഡിനേറ്റര്‍ മോണ്‍.വി.പി ജോസ്, അല്മ്മായ കമ്മിഷന് ഡയറക്ടര്‍ എസ്. എം. അനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന്, ജപമാല പദയാത്രയിലെ മാതാവിന്റെ തിരുസ്വരൂപം ബിഷപ്പ് ആശീര്‍വദിച്ചു. നെയ്യാറ്റിന്‍കര അമലോത്ഭവമാതാ കത്തീഡ്രലില്‍ നിന്നും ഉദയന്‍കുളങ്ങര സെന്റ് മേരീസ് ദേവാലയത്തിലേക്ക് നടന്ന ജപമാല പദയാത്രയില്‍ നൂറുകണക്കിന് വിശ്വാസികളും വൈദികരും സന്യസ്തരും പങ്കെടുത്തു.
India
സഭ പ്രതിസന്ധികളെ അതിജീവിച്ചത് ജപമാലയിലൂടെ: ബിഷപ്പ് വിന്‍സെന്റ് സാമുവല്‍
സ്വന്തം ലേഖകന്‍ 29-10-2018 - Monday
നെയ്യാറ്റിന്‍കര: കത്തോലിക്കാസഭ പല പ്രതിസന്ധികളെയും അതിജീവിച്ചത് ജപമാലയിലൂടെയാണെന്ന് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍. നെയ്യാറ്റിന്‍കര രൂപതായില്‍ ലീജിയന് ഓഫ് മേരി നെയ്യാറ്റിന്‍കര കമ്മിസിയം സംഘടിപ്പിച്ച ജപമാല പദയാത്ര നെയ്യാറ്റിന്‍കര അമലോത്ഭവമാതാ കത്തിഡ്രലില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു ബിഷപ്പ്. നൂറ്റാണ്ടുകളുടെ പഴക്കമുളള ജപമാല പ്രാര്‍ത്ഥന, ആത്മീയതയുടെ വറ്റാത്ത ഉറവയാണെന്നും എല്ലാ ദിവസവും കുട്ടികളും യുവാക്കളും ജപമാല പ്രാര്‍ത്ഥന പതിവാക്കണമെന്നും ബിഷപ്പ് പറഞ്ഞു.
More Archives >>
Page 1 of 200
More Readings »
ലെയോ പതിനാലാമൻ പാപ്പ ഇന്ന് വേനൽക്കാല വസതിയിലേക്ക്
വത്തിക്കാന്‍ സിറ്റി: മാർപാപ്പമാരുടെ വേനൽക്കാലവസതിയായി അറിയപ്പെടുന്ന കാസിൽ ഗണ്ടോൾഫോയിലുള്ള...

ബിഷപ്പ് ആൻറണിസാമി സവരിമുത്തു മധുര അതിരൂപതയുടെ പുതിയ മെത്രാപ്പോലീത്ത
വത്തിക്കാന്‍ സിറ്റി: തമിഴ്നാട്ടിലെ മധുര അതിരൂപതയുടെ പുതിയ ആർച്ച് ബിഷപ്പായി ആൻറണിസാമി...

ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ | അഞ്ചാം ദിവസം | നിശബ്ദത പരിശീലിക്കുക
നിശബ്ദത പരിശീലിക്കുക എന്നാൽ വെറും സംസാരം ഒഴിവാക്കുക മാത്രമല്ല; ദൈവത്തിന്റെ ശബ്ദം കേൾക്കാൻ...

"നിങ്ങളുടെ രക്തം ഉപയോഗിച്ച് ഞങ്ങളുടെ മണ്ണ് നനയ്ക്കും"; സിറിയയിലെ ക്രൈസ്തവരെ ഉന്മൂലനം ചെയ്യുമെന്ന ഭീഷണിയുമായി ഇസ്ലാമിക സംഘടന
ഡമാസ്കസ്: സിറിയയിലെ ഡമാസ്ക്കസില്‍ മുപ്പതോളം ക്രൈസ്തവരുടെ ജീവനെടുത്ത തീവ്രവാദി ആക്രമണത്തിന്റെ...

ദൈവത്തിന്റെ വചനം: കൃഷിക്കാരന് ഉറങ്ങുമ്പോള്‍ പോലും തനിയെ വളരുന്ന വിത്ത്
"എന്റെ അധരങ്ങളില്‍നിന്നു പുറപ്പെടുന്ന വാക്കും അങ്ങനെതന്നെ. ഫലരഹിതമായി അതു തിരിച്ചുവരില്ല; എന്റെ...

കുരുന്നുകളോടൊപ്പം സമയം ചെലവഴിച്ച് ലെയോ പതിനാലാമന്‍ പാപ്പ
വത്തിക്കാന്‍ സിറ്റി: കുരുന്നുകള്‍ക്കായി വത്തിക്കാൻ സംഘടിപ്പിച്ചിരിന്ന വേനൽക്കാല ശിബിരത്തിൽ...
