India - 2024
ഓഖി: സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കണമെന്ന് ആര്‍ച്ച് ബിഷപ്പ് സൂസപാക്യം
സ്വന്തം ലേഖകന്‍ 22-12-2018 - Saturday
തിരുവനന്തപുരം: ഓഖി ദുരന്തവുമായി ബന്ധപ്പെട്ടു മത്സ്യത്തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചെന്നു പറയുന്ന തുകയുടെ കണക്കുകളില്‍ വ്യക്തതയില്ലെന്നു തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. എം.സൂസപാക്യം. ഓഖി ദുരന്തത്തില്‍ ഏതു പദ്ധതിക്കു വേണ്ടി, എങ്ങനെയാണ് സര്‍ക്കാര്‍ പണം ചെലവഴിച്ചതെന്നു വ്യക്തമല്ലായെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ സുതാര്യത വേണമെന്നും അദ്ദേഹം പറഞ്ഞു.
30 കോടി രൂപയാണ് സര്‍ക്കാര്‍ ഓഖിയില്‍ മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ക്കായി ട്രഷറിയില്‍ നിക്ഷേപിച്ചത്. മറ്റു ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി ആറേഴു കോടി രൂപ കൂടി ചെലവഴിച്ചിട്ടുണ്ട്. എന്നാല്‍, സര്‍ക്കാര്‍ ചെലവഴിച്ചെന്നു പറയുന്ന വലിയ തുകകളെക്കുറിച്ചുള്ള കണക്കുകളൊന്നും വ്യക്തമല്ല. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ആത്മാര്‍ഥതയെ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍, മത്സ്യത്തൊഴിലാളി സമൂഹത്തില്നികന്നുയരുന്ന ഈ ചോദ്യങ്ങള്‍ക്കു മറുപടി ലഭിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.