News - 2025

ഫാ.ടോമിനെ പറ്റി സോഷ്യല്‍ മീഡിയായില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അഭ്യൂഹം മാത്രമെന്ന് സലേഷ്യന്‍ സഭ

സ്വന്തം ലേഖകന്‍ 18-03-2016 - Friday

യെമനില്‍ തീവ്രവാദി ആക്രമണത്തിനിടക്ക് കാണാതായ വൈദികന്‍ ഫാ. ടോം ഉഴുന്നാലിനെ ദുഃഖവെള്ളിയാഴ്ച്ച തീവ്രവാദികള്‍ തൂക്കിലേറ്റുമെന്ന രീതിയില്‍ സോഷ്യല്‍ മീഡിയായില്‍ പ്രചരിക്കുന്ന വാര്‍ത്ത അഭ്യൂഹം മാത്രമാണെന്ന് സഭാ അധികാരികള്‍ അറിയിച്ചു. ഈ പ്രചാരണത്തിന്റെ ഉറവിടം എവിടെ നിന്നാണെന്ന് വ്യക്തമല്ല.

ഫാ.ടോം എവിടെയാണെന്നോ ആരാണ് തട്ടികൊണ്ട് പോയതെന്നോ ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലയെന്ന് ബംഗലൂരു സലേഷ്യന്‍ പ്രോവിന്‍സ് വ്യക്തമാക്കി. അദ്ദേഹം സുരക്ഷിതമായി തിരിച്ചെത്തും എന്ന പ്രതീക്ഷയിലാണ് സഭാ നേതൃത്വം.

വിശ്വാസികളില്‍ ഭീതി പരത്തുന്ന ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കാതെ, ഫാ. ടോം എത്രയും വേഗം തിരിച്ചെത്തുന്നതിന് വേണ്ടി നമ്മുക്ക് പ്രാര്‍ത്ഥിക്കാം.


Related Articles »