India - 2024

മിഷന്‍ ലീഗിന് പുതിയ നിയമാവലി

സ്വന്തം ലേഖകന്‍ 14-03-2019 - Thursday

കൊച്ചി: അല്‍മായ പ്രേഷിതസംഘടനയായ ചെറുപുഷ്പ മിഷന്‍ ലീഗിന് (സിഎംഎല്‍) ഇനി പുതിയ നിയമാവലി. സംഘടനയുടെ മേല്‍നോട്ടം സീറോ മലബാര്‍ സഭ സിനഡ് സഭയുടെ ദൈവവിളി കമ്മീഷനെ ഏല്‍പിച്ചതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിയമാവലി തയാറാക്കിയത്. പരിഷ്‌കരിച്ച നിയമാവലിയുടെ പ്രകാശനം സംഘടനയുടെ രക്ഷാധികാരി കൂടിയായ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിച്ചു. സിഎംഎല്‍ അന്തര്‍ദേശീയ പ്രസിഡന്റ് ഡേവിസ് വല്ലൂരാന്‍ നിയമാവലിയുടെ ആദ്യപ്രതി ഏറ്റുവാങ്ങി.

ദൈവവിളി കമ്മീഷന്‍ ചെയര്‍മാനും സംഘടനയുടെ സഹരക്ഷാധികാരിയുമായ മാര്‍ ലോറന്‍സ് മുക്കുഴി, കമ്മീഷന്‍ അംഗം ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്, കമ്മീഷന്‍ അംഗവും ദേശീയ രക്ഷാധികാരിയുമായ മാര്‍ ജേക്കബ് മുരിക്കന്‍, കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. സെബാസ്റ്റ്യന്‍ മുട്ടംതൊട്ടില്‍, ദേശീയ ഡയറക്ടര്‍ റവ. ഡോ. ജയിംസ് പുന്നപ്ലാക്കല്‍, ഓഫീസ് സെക്രട്ടറി സിസ്റ്റര്‍ പ്രവീണ, ദേശീയ പ്രസിഡന്റ് ബിനോയ് പള്ളിപ്പറമ്പില്‍, ജനറല്‍ സെക്രട്ടറി സുജി പുല്ലുകാട്ട് എന്നിവര്‍ പ്രസംഗിച്ചു.


Related Articles »