News - 2025

ഐറിഷ് ഭ്രൂണഹത്യ ജനഹിത പരിശോധന: ഗൂഗിൾ പക്ഷപാതം കാട്ടിയതായി റിപ്പോർട്ട്

സ്വന്തം ലേഖകൻ 07-07-2019 - Sunday

ഡബ്ലിൻ: കഴിഞ്ഞ വർഷം അയർലണ്ടിൽ നടന്ന ഭ്രൂണഹത്യ ജനഹിത പരിശോധനയുടെ നാളുകളിൽ ഗൂഗിൾ പക്ഷപാതപരമായി ഇടപെടൽ നടത്തിയതായി റിപ്പോർട്ട്. പ്രോ ലൈഫ് ആശയങ്ങളുള്ള നിരവധി വീഡിയോകൾ യൂട്യൂബിന്റെ ഉടമസ്ഥരായ ഗൂഗിൾ ബ്ലാക്ക് ലിസ്റ്റ് ചെയ്തെന്നും, സെർച്ച് റിസൾട്ടുകളിൽ പക്ഷപാതപരമായി ഇടപെടൽ നടത്തിയെന്നും  സുതാര്യതയ്ക്കു വേണ്ടി നിലകൊള്ളുന്ന പ്രൊജക്റ്റ്  വെരിത്താസ് എന്ന വെബ്സൈറ്റാണ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. "ഐറിഷ് കാത്തലിക്", "അൺ ബോൺ ലൈഫ്", " അബോർഷൻ ഈസ് റോങ്ങ്"തുടങ്ങിയ വാക്കുകളുടെ മേൽ ഭ്രൂണഹത്യ ജനഹിത പരിശോധന നടന്ന ആഴ്ച കടുത്ത നിയന്ത്രണമുണ്ടായിരുന്നു. ഒരുപാട് മാധ്യമങ്ങളെയും,യൂട്യൂബ് ഉപഭോക്താക്കളെയും ഗൂഗിളിന്റെ  ബ്ലാക്ക് ലിസ്റ്റ് നയം ബാധിച്ചു. ഗൂഗിളിന്റെ നയം  തങ്ങളെ ബാധിച്ചതായി അയർലൻഡിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ഐറിഷ് കാത്തലിക് എന്ന മാധ്യമം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

രാജ്യത്തിന്റെ ജനാധിപത്യ ജനഹിതപരിശോധനക്കിടയിൽ ഗൂഗിൾ കാണിച്ച പക്ഷപാതപരമായ  ഇടപെടലിനെ  പ്രോലൈഫ് നേതാക്കൾ ശക്തമായി  അപലപിച്ചു.  ഗൂഗിൾ പോലെയുള്ള  അന്താരാഷ്ട്ര കമ്പനികളുടെയും,  ലോബികളുടെയും, മാധ്യമങ്ങളുടെയും  ശ്രമത്തിന്റെ  ബാക്കിയെന്നോണം  ഐറിഷ് ജനഹിത പരിശോധനയിൽ  ഭ്രൂണഹത്യാ അനുകൂലികൾക്കായിരുന്നു വിജയം. ലോകത്തെ മുഖ്യധാരാ മാധ്യമങ്ങളും ഫേസ്‌ബുക്ക്, ട്വിറ്റർ, യൂട്യൂബ്‌ തുടങ്ങിയ നവമാധ്യമങ്ങളും ഗർഭഛിദ്രം അടക്കമുള്ള തിന്മകളെ പിന്തുണക്കുന്നുണ്ടെന്ന റിപ്പോർട്ട് നേരത്തെ മുതൽ സജീവമാണ്.


Related Articles »