Purgatory to Heaven. - April 2024

നിത്യതയ്ക്ക് വേണ്ടി നിരന്തരം ശുദ്ധീകരിക്കപ്പെടുന്ന ആത്മാക്കള്‍.

സ്വന്തം ലേഖകന്‍ 16-04-2023 - Sunday

"എന്റെ ദൈവമേ, അങ്ങയുടെ ഹിതംനിറവേറ്റുകയാണ് എന്റെ സന്തോഷം, അങ്ങയുടെ നിയമം എന്റെ ഹൃദയത്തിലുണ്ട്" (സങ്കീര്‍ത്തനങ്ങള്‍ 40:8).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഏപ്രില്‍-16

ശുദ്ധീകരണസ്ഥലം ഇരുതല മൂര്‍ച്ചയേറിയ വാളുപോലെയാണ്. എന്നിരുന്നാലും, ഭൂമിയിലെ ഒരു സന്തോഷവും അവരുടെ സന്തോഷത്തിനു തുല്ല്യമായിരിക്കുകയില്ല. ഓരോ നിമിഷവും ദൈവീക ഹിതത്തിന് അനുസൃതമായി അവരില്‍ രൂപമാറ്റം വന്നു കൊണ്ടിരിക്കുകയാണ്. അവിടെ കഴിയുന്ന ആത്മാക്കള്‍ ദൈവീകഹിതത്തിന് പരിത്യജിക്കപ്പെട്ടിരിക്കുന്നവരാണെങ്കിലും ദൈവവുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നു. അവര്‍ അനുഭവിക്കുന്ന സഹനങ്ങളില്‍ മാലാഖമാര്‍ അവരെ ആശ്വസിപ്പിക്കുന്നു.

ശുദ്ധീകരണ സ്ഥലത്തെത്തുന്ന ആത്മാക്കളെ സംബന്ധിച്ചിടത്തോളം അവരില്‍ അക്ഷമയുടെ ചെറിയ കണികപോലും ഉണ്ടായിരിക്കുകയില്ല, മാത്രമല്ല ഒരു ചെറിയ തെറ്റ് പോലും അവര്‍ ചെയ്യുകയുമില്ല. എല്ലാറ്റിനെക്കാളും ഉപരിയായി, പരിപൂര്‍ണ്ണവും നിസ്വാര്‍ത്ഥമായ സ്നേഹത്താല്‍, അവര്‍ ദൈവത്തെ സ്നേഹിക്കും. കാരണം യേശുവിലുള്ള നിത്യതയ്ക്ക് വേണ്ടി തങ്ങളെ തന്നെ ശുദ്ധീകരിക്കുവാനായി അവര്‍ സന്നദ്ധരാകുന്നു.

(വിശുദ്ധ ഫ്രാന്‍സിസ്‌ ഡി സാലെസ്‌).

വിചിന്തനം:

നമ്മുടെ ഓരോ പ്രാര്‍ത്ഥനയിലും ശുദ്ധീകരണാത്മാക്കളെ സ്മരിക്കുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »