Events - 2024

ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി ഫാ. സോജി ഓലിക്കൽ: പുതുവർഷത്തിലെ ആദ്യ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 11ന്

ബാബു ജോസഫ് 04-01-2020 - Saturday

ബർമിങ്ഹാം: നവ സുവിശേഷവത്ക്കരണത്തിന് വിവിധ ഭാഷാ ദേശങ്ങളിലേക്ക് കടന്ന് കയറുകയെന്ന തീരുമാനവും, തന്നിൽ അർപ്പിതമായിരിക്കുന്ന ദൈവിക നിയോഗവും പ്രഘോഷിച്ചുകൊണ്ട് ഫാ. സോജി ഓലിക്കൽ ഇത്തവണ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നയിക്കും. താൻ സ്വപ്നം കാണുന്ന നവസുവിശേഷവത്ക്കരണത്തിന്റെ യാഥാർത്ഥ്യത്തിനായി സഹനമെന്ന പരിചയാലും സ്നേഹമെന്ന വാളാലും ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകരെ ക്രിസ്തുമാർഗ്ഗത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നസോജിയച്ചൻ നയിക്കുന്ന കൺവെൻഷൻ ജനുവരി 11ന് നടക്കുമ്പോൾ അച്ചന്റെ ശുശ്രൂഷാ ദൗത്യത്തിന് പൂർണ്ണ പിന്തുണയേകി ഫെബ്രുവരി മാസ കൺവെൻഷൻ അദ്ദേഹത്തിന്റെ ആത്മീയ ഗുരുവും സെഹിയോൻ അഭിഷേകാഗ്നി മിനിസ്ട്രികളുടെ സ്ഥാപകനുമായ ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കും.

രണ്ടായിരത്തി ഇരുപതിൽ ലോകസുവിശേഷവത്ക്കരണത്തിന് പുതിയ മാർഗവും ദിശാബോധവും ലക്ഷ്യമാക്കിയുള്ള സെഹിയോൻ , അഭിഷേകാഗ്നി മിനിസ്ട്രികളുടെയും ഫാ. സോജി ഓലിക്കലിന്റെയും പരിശുദ്ധാത്മ കൃപയാലുള്ള ജൈത്രയാത്രയുടെ തുടക്കമായിക്കൊണ്ടാണ് പുതുവർഷത്തിലെ ആദ്യ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ ഇത്തവണ ബർമിംഗ്ഹാമിൽ നടക്കുക. ആഴമാർന്ന ദൈവികസ്നേഹത്തിന്റെ മാധുര്യം നേരിട്ടനുഭവവേദ്യമാകുന്ന, ദേശ ഭാഷാ വ്യത്യാസമില്ലാതെ ഇംഗ്ലീഷിലും മലയാളത്തിലുമായി ഒരേസമയം നടത്തപ്പെടുന്ന കൺവെൻഷനിൽ സീറോ മലങ്കര സഭയുടെ ആത്മീയ നേതൃത്വം റവ. ഫാ. തോമസ് മടുക്കുംമൂട്ടിൽ ഇത്തവണ തിരുക്കർമ്മങ്ങൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ച് സന്ദേശം നൽകും.

സെഹിയോൻ അഭിഷേകാഗ്നി മിനിസ്ട്രികളുടെ പ്രമുഖ വചന ആത്മീയ വചന ശുശ്രൂഷകരായ ബ്രദർ ജോസ് കുര്യാക്കോസ് , ആഴമാർന്ന ദൈവ കരുണയുടെ സുവിശേഷവുമായി രജനി മനോജ് , ഷെറിൽ ജോൺ എന്നിവരും ഇത്തവണ വചനവേദിയിലെത്തും. കത്തോലിക്കാ സഭ ഏറ്റുവാങ്ങിയ സുവിശേഷ ദൗത്യത്തിന് പ്രകടമായ സാക്ഷ്യമേകിക്കൊണ്ട് ഏറെ പുതുമകളോടെ ഇത്തവണയും കുട്ടികൾക്കും ടീനേജുകാർക്കുമായും പ്രത്യേക ശുശ്രൂഷകൾ ഉണ്ടായിരിക്കും. ക്രിസ്മസിനെ മുൻനിർത്തിയുള്ള ലിറ്റിൽ ഇവാഞ്ചലിസ്റ്റ് മാഗസിന്റെ പുതിയ ലക്കം ഇത്തവണയും ലഭ്യമാണ് . കിങ്‌ഡം റെവലേറ്റർ മാഗസിൻ സൗജന്യമായും നൽകിവരുന്നു.

കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും ജനുവരി 11ന് രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു.

അഡ്രസ്‌:

Bethel Convention Centre
Kelvin way
West Bromwich
Birmingham
B70 7 JW

കൂടുതൽ വിവരങ്ങൾക്ക്:

ജോൺസൺ ‭07506 810177‬
അനീഷ് ‭07760 254700‭
ബിജുമോൻ മാത്യു ‭07515 368239‬.

Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്

ബിജു അബ്രഹാം- 07859890267
ജോബി ഫ്രാൻസിസ്- ‭07588 809478‬.


Related Articles »