Events

ഇരുളിൽ പരക്കുന്ന പ്രകാശമായി യൂറോപ്പിന്റെ മണ്ണിൽ എഫാത്താ കോൺഫറൻസ് നാളെ മുതൽ: ആത്മാക്കളെ നേടാൻ ആത്മാവിൽ ജ്വലിച്ച് വട്ടായിലച്ചൻ: അഭിഷേക ശുശ്രൂഷയുമായി ഫാ.സോജി ഓലിക്കലും ഫാ. നടുവത്താനിയും

ബാബു ജോസഫ് 11-12-2019 - Wednesday

ബർമിങ്ഹാം: പരിശുദ്ധാത്മ അഭിഷേകത്തിന്റെ അഗ്നിജ്വാലകൾ ഇരുളിൽ പരക്കുന്ന പ്രകാശമായി യൂറോപ്പിന്റെ മണ്ണിൽ കത്തിപ്പടരാൻ ഇനി മണിക്കൂറുകൾ മാത്രം. കാലഘട്ടത്തിന്റെ ദൈവികോപകരണം റവ. ഫാ. സേവ്യർ ഖാൻ വട്ടായിലിനൊപ്പം അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ ലോകപ്രശസ്ത വചന പ്രഘോഷകരായ ഫാ. സോജി ഓലിക്കൽ, ഫാ. ഷൈജു നടുവത്താനിയിൽ എന്നിവർ നയിക്കുന്ന മലയാളം റെസിഡൻഷ്യൽ റിട്രീറ്റ് "എഫാത്ത കോൺഫറൻസ് " യുകെ യിലെ ഡെർബിഷെയറിൽ നാളെ മുതൽ 15 വരെ നടക്കും. നാളെ ഉച്ചയ്ക്ക് 2 ന് ആരംഭിച്ച് ഞായർ ഉച്ചയ്ക്ക് 2 ന് അവസാനിക്കും. കുട്ടികൾക്ക് പ്രത്യേക ക്‌ളാസ്സുകൾ ഉണ്ടായിരിക്കും.

പ്രാർത്ഥനയുടെയും പരിത്യാഗത്തിന്റെയും നിറവിൽ വിവിധ തലങ്ങളിലുള്ള ഒരുക്കങ്ങൾ പൂർണ്ണതയിലെത്തുമ്പോൾ ഡാർബിഷെയറിലെ നയനമനോഹരമായ ഹേയസ് കോൺഫറൻസ് സെന്റർ യൂറോപ്പിന്റെ അഭിഷേകാഗ്നി മലയായി മാറും. ലോകത്തിലെ വിവിധ രാജ്യങ്ങളിൽനിന്നുമുള്ള മലയാളികൾ കൺവെൻഷനിൽ പങ്കെടുക്കുവാൻ എത്തിച്ചേരും.

ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ ധ്യാനത്തിൽ പങ്കെടുത്ത് തിരുക്കർമ്മങ്ങൾക്ക് കർമ്മികത്വം വഹിക്കും. നവസുവിശേഷവത്ക്കരണരംഗത്ത്‌ പരിശുദ്ധാത്മ കൃപയിൽ, യേശുനാമത്തിൽ അത്ഭുതങ്ങളും അടയാളങ്ങളും ,പ്രകടമായ വിടുതലുകളും രോഗശാന്തിയും വഴിയായി, അനേകർക്ക്‌ ക്രിസ്തുമാർഗ്ഗത്തിലേക്കുള്ള മനഃപരിവർത്തനത്തിന്റെ നേർ ഉപകരണമായിക്കൊണ്ട് ലോകമെമ്പാടും ശുശ്രൂഷകൾ നയിച്ചുകൊണ്ടിരിക്കുന്ന സെഹിയോൻ, അഭിഷേകാഗ്നി ശുശ്രൂഷകളുടെ സ്ഥാപകൻ റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ, സെഹിയോൻ യുകെ ഡയറക്ടർ റവ.ഫാ.സോജി ഓലിക്കൽ, ഫാ.ഷൈജു നടുവത്താനി എന്നിവർ നയിക്കുന്ന മലയാളം റെസിഡൻഷ്യൽ റിട്രീറ്റ് " എഫാത്ത കോൺഫറൻസ് അനേകരുടെ ഹൃദയവാതിലുകൾ ഈശോയ്ക്കായി തുറക്കപ്പെടുന്ന അഭിഷേക ശുശ്രൂഷയായി മാറും.

അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ ഇന്റർ നാഷണൽ കോ ഓർഡിനേറ്റർ ബ്രദർ ഷിബു കുര്യൻ , യുകെ കോ ഓർഡിനേറ്റർ ബ്രദർ സാജു വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി.

>>>>>> www.afcmuk.org

അഡ്രസ്സ് ; ‍

THE HAYES
SWANWICK
DERBYSHIRE
DE55 1AU

കൂടുതൽ വിവരങ്ങൾക്ക്:

അനീഷ് തോമസ് - 07760254700
ബാബു ജോസഫ് - 07702061948


Related Articles »