India - 2024
മദര്‍ തെരേസ ഓഫ് ലിമ പുരസ്‌കാരം ദയാബായിക്ക്
സ്വന്തം ലേഖകന്‍ 28-01-2020 - Tuesday
കൊച്ചി: എറണാകുളം സെന്റ് തെരേസാസ് കോളജ് ഏര്‍പ്പെടുത്തിയ അഞ്ചാമത് ദൈവദാസി മദര്‍ തെരേസ ഓഫ് ലിമ പുരസ്‌കാരത്തിനു സാമൂഹ്യപ്രവര്‍ത്തക ദയാബായി അര്‍ഹയായി. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മേഖലയില്‍ നടത്തുന്ന സേവനപ്രവര്‍ത്തനങ്ങളാണ് ദയാബായിയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. നാളെ രാവിലെ 10.30ന് കോളജിന്റെ സ്ഥാപകദിനാഘോഷത്തില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് ഡയറക്ടര്‍ സിസ്റ്റര്‍ ഡോ. വിനീത പറഞ്ഞു.
ഡോ. കെ. ജയകുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തും. പ്രഫ. എം.കെ. സാനു, ജോണ്‍ പോള്‍, ഡോ. എം. തോമസ് മാത്യു തുടങ്ങിയവര്‍ പങ്കെടുക്കും. ദൈവദാസിയുടെ ജീവിതം ആധാരമാക്കി ജോണ്‍ പോള്‍ നിര്‍മിച്ച 'തെരേസ ഹാഡ് എ ഡ്രീം' എന്ന സിനിമയുടെ സീഡി പ്രകാശനവും നടക്കും. പത്രസമ്മേളനത്തില്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സജിമോള്‍ അഗസ്റ്റിന്‍, സിസ്റ്റര്‍ സുചിത, ലത ആര്‍. നായര്‍, സൗമ്യ തുടങ്ങിയവരും പങ്കെടുത്തു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക