News - 2024

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗന്റെ പോസ്റ്റിന് താഴെ കമന്‍റ് പ്രവാഹവുമായി ക്രൈസ്തവ വിശ്വാസികള്‍

പ്രവാചക ശബ്ദം 24-07-2020 - Friday

ഇസ്താംബൂള്‍: പുരാതന കത്തീഡ്രല്‍ ദേവാലയമായിരിന്ന ഹാഗിയ സോഫിയയെ മോസ്ക്കാക്കി മാറ്റിയ നടപടിക്ക് ചുക്കാന്‍ പിടിച്ച തുര്‍ക്കി പ്രസിഡന്‍റ് തയിബ് ഏര്‍ദോഗന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ ക്രൈസ്തവ വിശ്വാസികളുടെ നിലക്കാത്ത കമന്‍റ് പ്രവാഹം. ഭാര്യ എമിനൊപ്പം ഹാഗിയ സോഫിയ കത്തീഡ്രല്‍ ദേവാലയത്തില്‍ നില്‍ക്കുന്ന ചിത്രം 'ടര്‍ക്കിഷ് പ്രസിഡന്‍സി' എന്ന ഔദ്യോഗിക പേജിന് കീഴെയാണ് അദ്ദേഹം പങ്കുവെച്ചത്. 'പ്രസിഡന്റ് ഏര്‍ദോഗൻ ഹാഗിയ സോഫിയ ഗ്രാൻഡ് മോസ്ക് സന്ദർശിച്ചു' എന്ന കുറിപ്പോടെയായിരിന്നു പോസ്റ്റ്. ഇതിന് പിന്നാലെയാണ് നൂറുകണക്കിന് ക്രൈസ്തവ വിശ്വാസികള്‍ ദേവാലയത്തിന്റെ ചരിത്രമോര്‍പ്പിച്ച് കമന്റുകളുമായി രംഗത്തു വന്നത്. #JusticeForHagiaSophia എന്ന ഹാഷ് ടാഗോടെയായിരിന്നു ഭൂരിഭാഗം കമന്റുകളും.

ഹാഗിയ സോഫിയ എല്ലാ കാലവും ക്രൈസ്തവ ദേവാലയമായി തുടരുമെന്നും ചരിത്ര സത്യത്തെ ഇല്ലാതാക്കാന്‍ ഒരു ഭരണകൂടത്തിനും കഴിയില്ലെന്നും വിശ്വാസികള്‍ കുറിച്ച ഭൂരിഭാഗം കമന്റുകളും സൂചിപ്പിക്കുന്നു. ഏര്‍ദോഗന്റെ പോസ്റ്റിന് താഴെ പ്രതിഷേധം അറിയിച്ചു രേഖപ്പെടുത്തിയിരിക്കുന്ന ആയിരകണക്കിന് കമന്റുകളില്‍ ഭൂരിഭാഗവും മലയാളികളായ വിശ്വാസികളാണ് കുറിച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ഇസ്ലാമിക അധിനിവേശത്തിന്റെ അവസാന ഉദാഹരണമാണ് ഹാഗിയ സോഫിയ, തുര്‍ക്കിയുടെ മാനസാന്തരത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു തുടങ്ങിയ നിരവധി വാക്യങ്ങളും ബൈബിള്‍ വചനകളും കമന്റുകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ടായിരിന്നു.

അതേസമയം ലോക രാജ്യങ്ങളുടെയും യുനെസ്കോയുടെയും എതിര്‍പ്പിനെ വകവെക്കാതെ ഹാഗിയ സോഫിയയില്‍ ഇന്നു ഇസ്ളാമിക പ്രാര്‍ത്ഥനകള്‍ നടന്നു. ക്രിസ്തീയ രൂപങ്ങള്‍ തുണി ഉപയോഗിച്ച് മറച്ചതിന് ശേഷമാണ് പ്രാര്‍ത്ഥനകള്‍ നടത്തിയത്. ആറാം നൂറ്റാണ്ടില്‍ ബൈസന്റൈന്‍ സാമ്രാജ്യത്തിന്റെ പ്രതാപകാലത്ത് പണിതുയര്‍ത്തിയ ഹാഗിയ സോഫിയ ക്രൈസ്തവ ലോകത്തിന്റെ വിശുദ്ധമായ പാരമ്പര്യത്തിന്റെ പ്രതീകവും അനേകം നൂറ്റാണ്ടുകളില്‍ ക്രൈസ്തവ വിശ്വാസികളുടെ ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രവുമായിരുന്നു. 1453 ൽ ഓട്ടോമൻ സാമ്രാജ്യം നടത്തിയ ഇസ്ലാമിക അധിനിവേശത്തെ തുടര്‍ന്നു മോസ്ക്കാക്കി മാറ്റുകയായിരിന്നു. എന്നാല്‍ രാജ്യത്തെ ക്രൈസ്തവ വിശ്വാസികളെ മാനിച്ച് 1934-ല്‍ മുസ്തഫ കമാൽ അതാതുർക്കി ഇതിനെ മ്യൂസിയമാക്കി മാറ്റി. ഇത് റദ്ദാക്കിക്കൊണ്ടാണ് എര്‍ദോഗന്‍ ദേവാലയത്തെ വീണ്ടും മോസ്ക്കാക്കി മാറ്റിയിരിക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »