Arts - 2024

‘ദി ഗാര്‍ഡന്‍ ഓഫ് ഏദന്‍’: യെമനില്‍ തീവ്രവാദികള്‍ കൊന്നൊടുക്കിയ കത്തോലിക്ക കന്യാസ്ത്രീകളുടെ ജീവിതക്കഥ സിനിമയാകുന്നു

പ്രവാചകശബ്ദം 08-07-2021 - Thursday

ഏദന്‍: യെമനിലെ ഏദനില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളാല്‍ കൊല ചെയ്യപ്പെട്ട കത്തോലിക്ക കന്യാസ്ത്രീകളെ കുറിച്ച് ചലച്ചിത്രവുമായി ആംഗ്ലോ-യെമനി ഫിലിം നിര്‍മ്മാതാക്കള്‍. ‘ദി ഗാര്‍ഡന്‍ ഓഫ് ഏദന്‍’ എന്ന പേരിലാണ് സിനിമ ഒരുങ്ങുന്നത്. വയോധികര്‍ക്കും വികലാംഗര്‍ക്കും വേണ്ടി അഭയകേന്ദ്രം നടത്തിക്കൊണ്ടിരിക്കെ യെമനിലെ ഏദനില്‍ 2016 മാര്‍ച്ച് 4ന് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളാല്‍ ദാരുണമായി കൊലപ്പെടുത്തിയ മിഷ്ണറീസ് ഓഫ് ചാരിറ്റി സഭാംഗങ്ങളായ സിസ്റ്റര്‍ അന്‍സെലം, സിസ്റ്റര്‍ റെജിനെറ്റെ, സിസ്റ്റര്‍ ജൂഡിത്ത്, സിസ്റ്റര്‍ മാര്‍ഗരിറ്റെ എന്നീ കത്തോലിക്ക കന്യാസ്ത്രീമാരെ കേന്ദ്രീകരിച്ചാണ് സിനിമ.

അന്നത്തെ ആക്രമണത്തില്‍ ഇവര്‍ക്ക് പുറമേ, പ്രായമായവരും, സുരക്ഷാ ജീവനക്കാരും ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടു. ഈ ആക്രമണത്തിലാണ് മലയാളിയും സലേഷ്യന്‍ വൈദികനുമായ ഫാ. ടോം ഉഴുന്നാലിനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയത്. 18 മാസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം മോചിതനായത്. ഈ ചിത്രം പ്രേക്ഷകരില്‍ നല്ല സ്വാധീനം ചെലുത്തുമെന്നും രക്തസാക്ഷിത്വത്തിന്റെ ഒരു കഥ മാനവികതയുടെ പ്രഘോഷണം കൂടിയായിരിക്കുമെന്നും ബ്രിട്ടീഷ് നിര്‍മ്മാതാക്കളില്‍ ഒരാളായ ഷെര്‍ണാ ബദ്രേസ പറഞ്ഞു. അയല്‍ക്കാരനെ സ്നേഹിക്കുന്നതും വിശ്വാസത്തിനു വേണ്ടി മരിക്കുവാന്‍ തയ്യാറാവുന്നതും യുദ്ധവും ക്ഷാമവും കാരണം തകര്‍ന്ന ഒരു രാഷ്ട്രത്തില്‍ കത്തോലിക്കരും മുസ്ലീങ്ങളും പരസ്പര സൗഹാര്‍ദ്ദത്തോടെയുള്ള ജീവിതം നയിക്കുന്നതും, കന്യാസ്ത്രീമാരോട് കാണിക്കുന്ന സ്നേഹവും ബഹുമാനവും എന്നിവയുടെ പ്രകടനം കൂടിയായിരിക്കും ഈ സിനിമയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പദ്ധതിയുടെ വന്‍ ചിലവും, സങ്കീര്‍ണ്ണതകളും കണക്കിലെടുത്ത്, ഒരു ഡോക്യുമെന്ററി എന്നതിന് പകരം ഒരു നാടകീയമായ പുനരാവിഷ്കാരമായിരിക്കും ഈ സിനിമയെന്നു നിര്‍മ്മാതാവായ ലിയാം ഡ്രൈവര്‍ പറഞ്ഞു. ജീവിതത്തിന്റെ എല്ലാ തുറകളിലുള്ള മനുഷ്യരും ഈ സിനിമയിലുണ്ടെന്ന്‍ പറഞ്ഞ അദ്ദേഹം സിനിമയുമായി തനിക്കുള്ള വ്യക്തിപരമായ ബന്ധവും വെളിപ്പെടുത്തി. താന്‍ കുട്ടിയായിരുന്നപ്പോള്‍ മദര്‍ തെരേസ തന്റെ വിദ്യാഭ്യാസത്തില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും തന്റെ അമ്മക്കും, അമ്മൂമ്മക്കും മദര്‍ തെരേസ കത്തുകള്‍ എഴുതാറുണ്ടായിരുന്നുവെന്നും ലിയാം ഡ്രൈവര്‍ പറഞ്ഞു.

അനാവശ്യമായ യുദ്ധങ്ങള്‍ കാരണം നൂറല്ല, ആയിരകണക്കിന് ഹൃദയഭേദകമായ കഥകളാണ് യെമനില്‍ നിന്നും കേള്‍ക്കുവാനുള്ളതെന്നാണ് ബ്രിട്ടീഷ്-യെമനി മുസ്ലീം തിരക്കഥാകൃത്തും, ഡയറക്ടറുമായ ബാദര്‍ ബെന്‍ ഹിര്‍സി പറയുന്നത്. മുസ്ലീം ഭൂരിപക്ഷ രാജ്യമായ യെമനില്‍ 2014-ന് ആരംഭിച്ച ആഭ്യന്തര യുദ്ധത്തില്‍ 2,33,000 പേരുടെ ജീവനാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഏതാണ്ട് 30 ലക്ഷം പേര്‍ ഭവനരഹിതരായി.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »