Youth Zone - 2024

ദൈവവിളി ധ്യാനത്തില്‍ പങ്കെടുത്തവരെ അമ്പരിപ്പിച്ച് പാദ്രെ പിയോ താരത്തിന്റെ വീഡിയോ കോള്‍

പ്രവാചകശബ്ദം 29-01-2022 - Saturday

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ കപ്പൂച്ചിന്‍ ഫ്രാന്‍സിസ്കന്‍സ് വൈദികര്‍ സംഘടിപ്പിച്ച പൗരോഹിത്യ വിളി തിരിച്ചറിയുന്നതിനായുള്ള ധ്യാനത്തില്‍ പങ്കെടുത്തവരെ അമ്പരിപ്പിച്ചുകൊണ്ട് വിഖ്യാത ഹോളിവുഡ് ചിത്രമായ ട്രാന്‍സ്ഫോര്‍മേഴ്സില്‍ അഭിനയിച്ച സുപ്രസിദ്ധ നടന്‍ ഷിയാ ലാബ്യൂഫിന്റെ വീഡിയോ കോള്‍. ആപ്പിളിന്റെ വീഡിയോ കോള്‍ ആപ്പ്ളിക്കേഷനായ ‘ഫേസ് ടൈം’ലൂടെയായിരുന്നു ഷിയായുടെ അപ്രതീക്ഷിത വീഡിയോ കോള്‍. തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ കാലിഫോര്‍ണിയയിലെ മാറ്റിയോ കൗണ്ടിയിലെ ബര്‍ളിന്‍ഗാമേയിലെ ഫ്രാന്‍സിസ്കന്‍ കപ്പൂച്ചിന്‍ വൈദികനായ ഫാ. ഹായ് ഹോ ഒ.എഫ്.എം ആണ് ഇക്കാര്യം അറിയിച്ചത്. വിശുദ്ധ പാദ്രെ പിയോയെ കുറിച്ചുള്ള സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് സമീപകാലത്ത് കപ്പൂച്ചിന്‍ വൈദികരുമായി ഷിയാ ലാബ്യൂഫ് സഹകരിച്ചു വരികയാണ്.

“ഞങ്ങളുടെ വാരാന്ത്യ ‘കം ആന്‍ഡ്‌ സീ’ ഡിസേണ്‍മെന്റ് റിട്രീറ്റില്‍ അതിഥി വേഷം ചെയ്തിരിക്കുന്നത് ആരാണെന്ന് ഊഹിക്കാമോ?” എന്ന ചോദ്യത്തോടെയാണ് ഫാ. ഹോയുടെ പോസ്റ്റ്‌. പൗരോഹിത്യ വിളി വിവേചിച്ചറിയുന്നതിനായി സംഘടിപ്പിച്ച ധ്യാനത്തില്‍ പങ്കെടുത്ത 8 പേര്‍ക്കും ഷിയായുടെ വീഡിയോ കോള്‍ വലിയൊരു പ്രചോദനമായിരുന്നെന്നും വിശുദ്ധ പാദ്രെ പിയോ സിനിമയുടെ ചിത്രീകരണസമത്ത് തനിക്കുണ്ടായ അനുഭവങ്ങളെക്കുറിച്ച് ഷിയാ വീഡിയോകോളില്‍ വിവരിച്ചിരിന്നുവെന്നും പോസ്റ്റില്‍ പറയുന്നു. ധ്യാനത്തില്‍ പങ്കെടുത്തവരെ സംബന്ധിച്ചിടത്തോളം വീഡിയോ കോള്‍ ആശ്ചര്യഭരിതവും രസകരവും ആയിരുന്നെന്നും, വിശുദ്ധ പാദ്രെ പിയോയുടെ മാതൃക നിരവധി പേര്‍ക്ക് എപ്രകാരമാണ് പ്രചോദനകരമായെന്നതിനെ കുറിച്ചുള്ള ഒരു ഉള്‍ക്കാഴ്ച ഇതിലൂടെ ലഭിച്ചുവെന്നും ഫാ. ഹോയുടെ പോസ്റ്റിലുണ്ട്.

സഭയില്‍ കൂടുതല്‍ പൗരോഹിത്യ വിളികള്‍ ഉണ്ടാകുവാനും ഷിയാക്കും, സിനിമയുമായി ബന്ധപ്പെട്ടവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും അഭ്യര്‍ത്ഥിച്ചു കൊണ്ട്, “കൊയ്‌ത്തു വളരെ; വേലക്കാരോ ചുരുക്കം. അതിനാല്‍ കൊയ്‌ത്തിനു വേലക്കാരെ അയയ്‌ക്കുവാന്‍ കൊയ്‌ത്തിന്‍െറ നാഥനോടു നിങ്ങള്‍ പ്രാര്‍ത്ഥിക്കുവിന്‍.” (ലൂക്ക 10:2) എന്ന ബൈബിള്‍ വാക്യത്തോടെയാണ് ഫാ. ഹോയുടെ പോസ്റ്റ്‌ അവസാനിക്കുന്നത്. നിരവധി കമന്റുകളാണ് ഈ പോസ്റ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. 1998-ല്‍ ‘ദി ക്രിസ്മസ്സ് പാത്ത്’ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ ഷിയാ യഹൂദ മതത്തില്‍ നിന്നും ക്രൈസ്തവ വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്ത വ്യക്തി കൂടിയാണ്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »