News

യെമനിൽ ഐ‌എസ് തീവ്രവാദി ആക്രമണത്തിൽ കത്തോലിക്ക സന്യാസിനികൾ കൊല്ലപ്പെട്ടിട്ട് ആറു വർഷം

പ്രവാചകശബ്ദം 07-03-2022 - Monday

ഏഡന്‍: യെമനിൽ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദി ആക്രമണത്തിൽ കത്തോലിക്ക സന്യാസിനികൾ ദാരുണമായി കൊല്ലപ്പെട്ടിട്ട് ആറു വർഷം. 2016 മാർച്ച് നാലാം തീയതിയാണ് ഏഡനില്‍ പ്രായമായവരെ ശുശ്രൂഷിക്കാൻ വൃദ്ധസദനം നടത്തി വരികയായിരുന്നു മദർ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റി കോൺഗ്രിഗേഷനിലെ നാല് അംഗങ്ങൾ ഉള്‍പ്പെടെ പതിനാറുപേര്‍ ദാരുണമായി കൊല്ലപ്പെട്ടത്. മാർച്ച് നാലാം തീയതി രാവിലെയാണ് ആക്രമണം ഉണ്ടാകുന്നത്. വിശുദ്ധ കുർബാന ചൊല്ലാൻ മലയാളി വൈദികനായ ഫാ. ടോം ഉഴുന്നാലില്‍ അവിടെയെത്തിയിരിന്നു.

ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ തങ്ങളുടെ സ്ഥലത്ത് എത്തിയതറിഞ്ഞ് സന്യാസിനികൾ രണ്ടു വശത്തേക്ക് ഓടി. ഇതിനിടയിൽ സിസ്റ്റർ സാലി ഫാ.ടോമിന് മുന്നറിയിപ്പ് നൽകാൻ വേണ്ടി അദ്ദേഹത്തെ കണ്ടെത്തുന്നതിനുള്ള ശ്രമത്തിലായിരുന്നു. സിസ്റ്റർ റെജിനേറ്റ്, സിസ്റ്റർ ജൂഡിത് എന്നീ രണ്ടു സന്യാസിനികളെയാണ് തീവ്രവാദികൾ ആദ്യം പിടികൂടിയത്. തീവ്രവാദികൾ അവരെ ബന്ധിക്കുകയും, തലയിൽ വെടിവച്ച് കൊലപ്പെടുത്തുകയും ചെയ്തു. 'സന്യാസികളെ കൊല്ലരുത്' എന്ന് അപേക്ഷിച്ച ജോലിക്കാരെയും തീവ്രവാദികൾ വധിച്ചു. പിന്നീട് ക്രൂരമായി സന്യാസിനികളുടെ തല തീവ്രവാദികൾ തകർത്തു. സിസ്റ്റർ ആൻസലേം, സിസ്റ്റർ മാർഗരീത്ത എന്നീ സന്യാസിനികൾക്കും ഇതേ അവസ്ഥ തന്നെയുണ്ടായി.

ഇതിനിടയില്‍ സിസ്റ്റർ സാലി റഫ്രിജറേറ്റർ റൂമിൽ ഒളിച്ചു. മൂന്നുതവണ തീവ്രവാദികൾ ഈ മുറിയിൽ പ്രവേശിച്ചെങ്കിലും അവർക്ക് സിസ്റ്ററിനെ കണ്ടെത്താൻ സാധിച്ചില്ല. ചാപ്പലിൽ ഉണ്ടായിരുന്ന വാഴ്ത്തിയ തിരുവോസ്തി സ്വീകരിച്ചതിനു പിന്നാലെ ഫാ. ടോമിനെ തീവ്രവാദികള്‍ കണ്ടെത്തി. .അവിടെ ഉണ്ടായിരുന്ന സക്രാരി, ക്രൂശിതരൂപം, ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ തുടങ്ങിയവയും തീവ്രവാദികൾ നശിപ്പിച്ചു. ഒമാൻ സർക്കാരിന്റെയും, ഇന്ത്യൻ സർക്കാരിന്റെയും ആവശ്യം അംഗീകരിച്ചുകൊണ്ട് 18 മാസങ്ങൾക്കു ശേഷം 2017 സെപ്റ്റംബർ 12നാണ് ഫാ.ടോമിനെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ മോചിപ്പിക്കുന്നത്. കൊല്ലപ്പെട്ട സന്യാസികള്‍ക്ക് 'രക്തസാക്ഷികൾ' എന്ന വിശേഷണം ദക്ഷിണ അറേബ്യയുടെ അപ്പസ്തോലിക്ക് വികാറായിരുന്ന ബിഷപ്പ് പോൾ ഹിൻഡർ നല്‍കിയിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »