India - 2024

സഭയുടെയും സമൂഹത്തിന്റെയും നന്മയ്ക്കുവേണ്ടി ശക്തമായി നിലകൊള്ളാന്‍ യുവജനങ്ങള്‍ തയാറാകണമെന്ന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍

സ്വന്തം ലേഖകന്‍ 12-07-2016 - Tuesday

കാലടി: ഭാവിയുടെ വാഗ്ദാനങ്ങളെന്ന നിലയില്‍ സഭയുടെയും സമൂഹത്തിന്‍റെയും നന്മയ്ക്കുവേണ്ടി ശക്തമായി നിലകൊള്ളാന്‍ യുവജനങ്ങള്‍ തയാറാകണമെന്ന് എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍. കാഞ്ഞൂര്‍ ഫൊറോന മഹായുവജന കണ്‍വന്‍ഷനായ സ്പന്ദന്‍ 2K16-ന്‍റെ സമാപന സമ്മേളനത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

"ആധുനികസംസ്കാരത്തിന്‍റെ സ്വാധീനങ്ങളെ വിവേചനത്തോടെ സമീപിക്കാന്‍ ജാഗ്രത ആവശ്യമാണ്. ഭാവിയുടെ വാഗ്ദാനങ്ങളെന്ന നിലയില്‍ സഭയുടെയും സമൂഹത്തിന്‍റെയും നന്മയ്ക്കുവേണ്ടി ശക്തമായി നിലകൊള്ളാന്‍ യുവജനങ്ങള്‍ തയാറാകണം. സഭയുടെ ശുശ്രൂഷകള്‍ക്കു ഊര്‍ജ്ജം പകരാന്‍ യുവാക്കളുടെ സാന്നിധ്യവും സഹകരണവും ഗുണകരമാകും". മാര്‍ പുത്തന്‍വീട്ടില്‍ പറഞ്ഞു.

സമ്മേളനം കാഞ്ഞൂര്‍ ഫൊറോന വികാരി റവ.ഡോ.വര്‍ഗീസ് പൊട്ടയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. ഫാ.ജോഷി കളപ്പറമ്പത്ത്, കാലടി സെന്‍റ് ജോര്‍ജ് പള്ളി വികാരി ഫാ.ജോസഫ് താമരവെളി എന്നിവര്‍ പ്രസംഗിച്ചു. ആധുനിക യുവത്വം നേരിടുന്ന വെല്ലുവിളികള്‍, യുവജനങ്ങളില്‍ മാധ്യമങ്ങളുടെ സ്വാധീനം എന്നീ വിഷയങ്ങളില്‍ ഫാ.റോയി വടക്കന്‍, അഡ്വ. ഫിജോ ജോസഫ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.