India - 2024

ഏകീകൃത കുര്‍ബാന വിഷയത്തില്‍ നാളെ ചര്‍ച്ച: പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി കര്‍ദ്ദിനാള്‍ മാര്‍ ജോർജ് ആലഞ്ചേരി

പ്രവാചകശബ്ദം 24-11-2022 - Thursday

കാക്കനാട്: എറണാകുളം-അങ്കമാലി അതിരൂപതയിൽ വിശുദ്ധ കുർബാനയർപ്പണത്തിന്റെ ഏകീകൃതരീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടു ഓൺലൈനിൽ ചേർന്ന സീറോ മലബാർ സഭയുടെ പെർമനന്റ് സിനഡ് നിലവിലുള്ള സാഹചര്യം വിലയിരുത്തി. അതിരൂപതയിലെ വൈദിക - അല്‍മായ പ്രതിനിധികളുമായി നിലവിലെ സാഹചര്യം ചർച്ച ചെയ്യുന്നതിനു മെത്രാന്മാരുടെ ഒരു കമ്മിറ്റിയെ പെർമനന്റ് സിനഡു ചുമതലപ്പെടുത്തി. ആര്‍ച്ച് ബിഷപ്പ് മാത്യു മൂലക്കാട്ട്, ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി, ബിഷപ്പ് ജോസ് ചിറ്റുപ്പറമ്പിൽ സിഎംഐ എന്നീ പിതാക്കന്മാരാണ് കമ്മിറ്റിയിൽ ഉള്ളത്.

നാളെ നവംബർ 25ന് ഉച്ചകഴിഞ്ഞാണ് ചർച്ച ക്രമീകരിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ മംഗളവാർത്തക്കാലം ആരംഭിക്കുന്നതിനു മുൻപുള്ള വെള്ളി, ശനി, ഞായർ (നവംബർ 25, 26, 27) ദിവസങ്ങളിൽ പ്രത്യേകമായി പ്രാർത്ഥിക്കണമെന്നു സഭയുടെ പിതാവും തലവനുമായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് ഏവരെയും ആഹ്വാനം ചെയ്തിട്ടുണ്ട്. സാധിക്കുന്നിടത്തോളം പള്ളികളിലും സമർപ്പിത ഭവനങ്ങളിലും ഈ നിയോഗത്തിൽ ഒരു മണിക്കൂർ ആരാധന നടത്തണമെന്നും മേജർ ആര്‍ച്ച് ബിഷപ്പ് അഭ്യര്‍ത്ഥിച്ചു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »