Arts

ജെറീക്കോയില്‍ ആറാം നൂറ്റാണ്ടിലെ ബൈസന്റൈൻ ക്രൈസ്തവ ദേവാലയം ഗവേഷകർ കണ്ടെത്തി

പ്രവാചകശബ്ദം 14-01-2023 - Saturday

ജെറീക്കോ: പലസ്തീനിയൻ പട്ടണമായ ജെറീക്കോയില്‍ ആറാം നൂറ്റാണ്ടിൽ ഉപയോഗിച്ചിരുന്ന ബൈസന്റൈൻ ദേവാലയം ഇസ്രായേലി ഗവേഷകർ കണ്ടെത്തി. മൊസൈക്ക് തറയിൽ പതിപ്പിച്ച ദേവാലയത്തിന്റെ അവശിഷ്ടം യൂദയാ, സമറിയ പ്രദേശത്തെ പ്രാചീന കെട്ടിടങ്ങളുടെ മേൽനോട്ടം വഹിക്കുന്ന സിവിൽ അഡ്മിനിസ്ട്രേഷന്റെ ആർക്കിയോളജി വിഭാഗമാണ് കണ്ടെത്തിയത്. 250 സ്ക്വയർ മീറ്റർ വലിപ്പമുള്ളതായിരുന്നു ദേവാലയമെന്ന് 'ദ ടൈംസ് ഓഫ് ഇസ്രായേൽ' റിപ്പോർട്ട് ചെയ്തു. ഇസ്ലാം മതത്തിന്റെ ആരംഭ കാലഘട്ടത്തിലും ദേവാലയം ഉപയോഗത്തിൽ ഉണ്ടായിരുന്നുവെന്നും ഏഴാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് മുസ്ലിം മത വിശ്വാസം ഇവിടെ പ്രചരിക്കുന്നതെന്നും സിവിൽ അഡ്മിനിസ്ട്രേഷൻ പറഞ്ഞു.

എഡി 636ലാണ് മുസ്ലിം സൈന്യം ജറുസലേം കീഴടക്കുന്നത്. ചിത്രങ്ങളും, രൂപങ്ങളും ഇസ്ലാം മതം വിലക്കിയിരുന്നെങ്കിലും, മൊസൈക്ക് തറ തകർക്കപ്പെട്ടിരുന്നില്ല. ആരാധനയുടെ സമയത്ത് അല്‍മായർ മുട്ടുകുത്തി, ദൈവത്തെ ആരാധിക്കുന്ന ദേവാലയത്തിന്റെ മധ്യഭാഗത്തുള്ള സ്ഥലം ഒട്ടുംതന്നെ കേടുപാടുകളില്ലാതെ കാണപ്പെട്ടുവെന്ന് 'ദ ടൈംസ് ഓഫ് ഇസ്രായേൽ' മാധ്യമം റിപ്പോർട്ട് ചെയ്തു. ആ കാലഘട്ടത്തിൽ അവിടെ ലഭ്യമല്ലാതിരുന്ന മാർബിൾ ഉൾപ്പെടെയുള്ള വസ്തുക്കൾ ഉപയോഗിച്ചാണ് ദേവാലയം നിർമ്മിച്ചിരിക്കുന്നതെന്ന് സിവിൽ അഡ്മിനിസ്ട്രേഷൻ പറഞ്ഞു.

അവിടേക്ക് നിർമ്മാണത്തിന് ആവശ്യമായ വസ്തുക്കൾ കൊണ്ടുപോകുന്നതും ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. ദേവാലയം നിർമ്മിച്ചവർ സമ്പന്നരായിരുന്നുവെന്നാണ് ഇതിൽ നിന്നും അനുമാനിക്കപ്പെടുന്നത്. ജോർജിയോസ്, നോനുസ് എന്ന രണ്ടുപേരുകൾ ഗ്രീക്ക് ഭാഷയിൽ ഇവിടെ എഴുതിവെച്ചിട്ടുണ്ട്. ഇവരാണ് ദേവാലയം നിർമ്മിക്കാൻ പണം നൽകിയതെന്നു വിലയിരുത്തപ്പെടുന്നു. എഡി 749ൽ വലിയൊരു ഭൂമികുലുക്കത്തിൽ പ്രദേശത്തെ നിരവധി ദേവാലയങ്ങൾ തകർന്നു പോയിരുന്നു. എന്നാൽ ഭൂമികുലുക്കത്തിന് മുമ്പേതന്നെ ബൈസന്റൈൻ ദേവാലയം ഉപേക്ഷിക്കപ്പെട്ടിരുന്നുവെന്നും നിരീക്ഷണമുണ്ട്. ദേവാലയത്തിൽ നിന്ന് കണ്ടെത്തിയ വസ്തുക്കൾ വെസ്റ്റ് ബാങ്കിലെ ഗുഡ് സമരിറ്റൻ മ്യൂസിയത്തിൽ പ്രദർശനത്തിനുവെയ്ക്കുമെന്ന് അധികൃതര്‍ സൂചന നല്‍കി.

Tag: Archaeologists uncover early Christian church with ornate mosaic in Jericho, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »