Life In Christ

ലോകത്തിലെ ഏറ്റവും പ്രായമുള്ള വ്യക്തി സിസ്റ്റര്‍ ആന്‍ഡ്രെ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു

പ്രവാചകശബ്ദം 18-01-2023 - Wednesday

പാരീസ്: ലോകത്തിലെ ഏറ്റവും പ്രായമുള്ള വ്യക്തി എന്ന റെക്കോര്‍ഡിലൂടെ ശ്രദ്ധയാകര്‍ഷിച്ച ഫ്രഞ്ച് സന്യാസിനി സിസ്റ്റര്‍ ആന്‍ഡ്രെ എന്നറിയപ്പെടുന്ന ലുസില്ലേ റാണ്ടോണ്‍ 118ാമത്തെ വയസ്സിൽ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. കഴിഞ്ഞവർഷം ഏപ്രിൽ 19ന് ജപ്പാന്‍ സ്വദേശിനി കാനെ തനാക അന്തരിച്ചതോടെയാണ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ആളെന്ന വിശേഷണം സിസ്റ്റർ ആന്‍ഡ്രെക്ക് ലഭിക്കുന്നത്. വലിയൊരു ദുഃഖം തങ്ങള്‍ക്ക് ഉണ്ടെങ്കിലും, സഹോദരനൊപ്പം നിത്യതയില്‍ ചേരുകയെന്നത് സിസ്റ്റർ ആന്‍ഡ്രെയുടെ വലിയൊരു ആഗ്രഹമായിരുന്നുവെന്നും, അതിനാൽ അവരെ സംബന്ധിച്ച് ഇതൊരു മോചനമാണെന്നും, ആന്‍ഡ്രെ താമസിച്ചുകൊണ്ടിരുന്ന ടുളൂണിലെ സെന്റ് കാതറിൻ ലബോർണി നേഴ്സിംഗ് ഹോമിന്റെ വക്താവ് ഡേവിഡ് ടാവില്ല പറഞ്ഞു.

1904 ഫെബ്രുവരി പതിനൊന്നാം തീയതിയാണ് ഫ്രാൻസിലെ ആലെസിൽ ലുസില്ലേ റാണ്ടോണ്‍ ജനിക്കുന്നത്. പത്തൊന്‍പതാമത്തെ വയസ്സിൽ പ്രൊട്ടസ്റ്റൻറ് വിശ്വാസത്തിൽ നിന്നും കത്തോലിക്ക വിശ്വാസം അവർ സ്വീകരിച്ചു. 40 വയസ്സാകുന്നത് വരെ ഒരു ഫ്രഞ്ച് ആശുപത്രിയിൽ കുട്ടികളെയും, പ്രായമായവരെയും പരിചരിക്കുന്ന ചുമതലയാണ് അവര്‍ വഹിച്ചത്. 1944 വിശുദ്ധ വിൻസന്റ് ഡി പോൾ തുടക്കമിട്ട ഡോക്ടർസ് ഓഫ് ചാരിറ്റിയിൽ അവർ അംഗമായി. എഴുപത്തിയാറാം വയസ്സിലാണ് ടൌലോണിലെക്ക് സിസ്റ്റർ എത്തുന്നത്. 2021ൽ കോവിഡ് പിടിപ്പെട്ടെങ്കിലും അതിനെയും അതിജീവിക്കാൻ സിസ്റ്ററിന് സാധിച്ചു.

കോവിഡിനെ ഭയമുണ്ടായിരുന്നോയെന്ന് ഫ്രാൻസിലെ ബിഫ്എം ടിവി പ്രതിനിധി ചോദ്യം ഉന്നയിച്ചപ്പോൾ തനിക്ക് മരണത്തെ ഭയമില്ലായിരുന്നു, അതിനാൽ കോവിഡിനെയും ഭയപ്പെട്ടില്ല എന്ന് മറുപടിയാണ് സിസ്റ്റര്‍ നല്‍കിയത്. ദിവസംതോറുമുള്ള പ്രാര്‍ത്ഥനയും, ചോക്കലേറ്റുമാണ് തന്റെ ആരോഗ്യത്തിന്റേയും, സന്തോഷത്തിന്റെയും രഹസ്യമെന്ന് സിസ്റ്റര്‍ പറഞ്ഞിട്ടുണ്ട്. തന്റെ ജേഷ്ഠ സഹോദരനോടും, വല്യപ്പനോടും, വല്യമ്മയോടും ഒരുമിച്ച് ചേരാനുള്ള ആഗ്രഹവും അഭിമുഖത്തിൽ അവർ പ്രകടിപ്പിച്ചു. 115ാം പിറന്നാൾ ആഘോഷവേളയിൽ ഫ്രാൻസിസ് മാർപാപ്പ ഒരു കാർഡും, ഒരു ജപമാലയും ആന്‍ഡ്രെക്ക് സമ്മാനിച്ചു. ആ ജപമാല എല്ലാ ദിവസവും സിസ്റ്റര്‍ ഉപയോഗിക്കുന്നുണ്ടായിരുന്നുവെന്ന് മഠം അധികൃതര്‍ വെളിപ്പെടുത്തിയിരിന്നു.

Tag: Oldest person in the world, French Catholic nun Sister Andre, dies at 118, Patriarch Tawadros II malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »