News
എപംറർ ഇമ്മാനുവേൽ: അന്ധ വിശ്വാസങ്ങളുടെ അബദ്ധ കൂടാരമോ?: വെബിനാർ ഇന്ന്
പ്രവാചകശബ്ദം 27-01-2023 - Friday
തെറ്റായ പ്രബോധനങ്ങളിലൂടെയും അന്ധ വിശ്വാസങ്ങളിലൂടെയും അനേകരെ വഴി തെറ്റിയ്ക്കുന്ന എപംറർ ഇമ്മാനുവേൽ എന്ന ഗ്രൂപ്പിനെ വിശകലനം ചെയ്തുക്കൊണ്ട് അന്ധ വിശ്വാസങ്ങളുടെ അബദ്ധ കൂടാരം എന്ന പേരിൽ ഇന്നു വെബിനാർ നടക്കും. ഇന്ന് വെള്ളിയാഴ്ച (27/ 01 / 23 ) രാത്രി 9 മുതലാണ് വെബിനാർ നടക്കുക. കുതിരത്തടം സെന്റ്. ജോൺ ഇടവക വികാരി ഫാ. സിജോ ഇരിമ്പൻ സ്വാഗത സന്ദേശം നൽകും. എപംറർ ഇമ്മാനുവേൽ ഗ്രൂപ്പിലെ തട്ടിപ്പുകൾ തിരിച്ചറിഞ്ഞു കൂടാരം വിട്ട അജിൽ മാത്യു എന്ന വിശ്വാസി അനുഭവങ്ങൾ പങ്കുവെയ്ക്കും . ''എന്തു കൊണ്ടു കൂടാരത്തിൽ പോയി? എന്തു കൊണ്ട് തിരിച്ചു പോന്നു?'' എന്ന വിഷയത്തെ കേന്ദ്രീകരിച്ചായിരിക്കും അനുഭവ സന്ദേശം.
കൂടാരം വിട്ടവരുടെ ഔദ്യോഗിക കണക്കുകൾ ഇരിങ്ങാലക്കുട രൂപത സ്‌പെഷ്യൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ സെക്രട്ടറി, ഫാ. ഷെറൻസ് എളംത്തുരുത്തി പങ്കുവെയ്ക്കും. 10 മിനിറ്റ് ചോദ്യോത്തര വേളയുണ്ടാകും. അനേകരെ വഴി തെറ്റിച്ച് സത്യ വിശ്വാസത്തിൽ നിന്ന് അകറ്റിയ എപംറർ ഇമ്മാനുവേൽ ഗ്രൂപ്പിനെതിരെ കെസിബിസി അടുത്ത കാലത്തും ജാഗ്രത നിർദ്ദേശം നൽകിയിരുന്നു.
ഇന്നത്തെ വെബിനാർ Zoom വിവരങ്ങൾ:
Zoom Meeting ID: 893 6030 1264
Passcode: 608873
