India - 2025

സിസ്റ്റർ സെഫിയുടെ കന്യകാത്വ പരിശോധന നടത്തിയതു നിയമവിരുദ്ധം: വിധിയുമായി ഡൽഹി ഹൈക്കോടതി

പ്രവാചകശബ്ദം 08-02-2023 - Wednesday

ന്യൂഡൽഹി: സിസ്റ്റർ അഭയ കേസിൽ സിസ്റ്റർ സെഫിയുടെ കന്യകാത്വ പരിശോധന നടത്തിയതു നിയമവിരുദ്ധമെന്ന് ഡൽഹി ഹൈക്കോടതി. സിസ്റ്റർ അഭയ കേസിൽ സിബിഐ നടത്തിയ കന്യകാത്വ പരിശോധനയ്ക്കെതിരേ 2009ൽ സിസ്റ്റർ സെഫി നൽകിയ ഹർജിയിലാണ് ഡൽഹി ഹൈക്കോടതി ജസ്റ്റീസ് സ്വർണകാന്ത ശർമയുടെ വിധി. ജുഡീഷൽ കസ്റ്റഡിയിലോ പോലീസ് കസ്റ്റഡിയിലോ കഴിയുന്ന കുറ്റാരോപിതരായ വ്യക്തികളുടെ കന്യകാത്വ പരിശോധന നടത്തുന്നതു ഭരണഘടന നിഷ്കർഷിക്കുന്ന വ്യക്തിസ്വാതന്ത്ര്യങ്ങളുടെ ലംഘനമാണ്. പൗരന്റെ സ്വകാര്യതയും അന്തസ്സും ലംഘിക്കുന്നതാണിതെന്നും അതിനാൽ ഒരു കാരണവശാലും കന്യകാത്വ പരിശോധന നടത്തരുതെന്നും വിധിയിൽ നിർദേശിച്ചിട്ടുണ്ട്.

കന്യകാത്വ പരിശോധനയ്ക്കെതിരേ സിസ്റ്റർ സെഫി നൽകിയ പരാതി നേരത്തേ മനുഷ്യാവകാശ കമ്മീഷൻ തള്ളിയിരുന്നു. ഇതിനെതിരേ കൂടിയാണ് പരാതിക്കാരി ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. ക്രിമിനൽ കേസിൽ നടപടി പൂർത്തിയായ ശേഷം സിബിഐക്കെതിരേ മാനനഷ്ടത്തിനും മനുഷ്യാവകാശ ലംഘനത്തിനും കേസ് നൽകാൻ സിസ്റ്റർ സെഫിക്ക് അവകാശമുണ്ടെന്നും കോടതി പറഞ്ഞു.

കന്യകാത്വ പരിശോധന റിപ്പോർട്ട് സിബിഐ പുറത്തുവിട്ടത് അപകീർത്തികരമാണെന്ന സിസ്റ്റർ സെഫിയുടെ വാദം പരിശോധിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. എന്നാൽ, കേസിൽ വിചാരണ പൂർത്തിയായതിനു ശേഷം പരാതിക്കാരിക്ക് നഷ്ടപരിഹാരം ഉൾപ്പെടെ നിയമം അനുവദിക്കുന്ന മറ്റ് പ്രതിവിധികൾ തേടാമെന്നും കോടതി വ്യക്തമാക്കി.

അഭയ കേസിന്റെ കാണാപ്പുറങ്ങള്‍; പ്രവാചകശബ്ദം പ്രസിദ്ധീകരിച്ച വിവിധ ലേഖനങ്ങള്‍ താഴെ നല്‍കുന്നു ‍

അഭയ കേസില്‍ ശിക്ഷിക്കപ്പെട്ടവർ നിരപരാധികള്‍: വസ്തുതകള്‍ നിരത്തിയുള്ള നിരീശ്വരവാദിയായ ഫോറന്‍സിക് വിദഗ്ദ്ധന്റെ പോസ്റ്റ് വൈറല്‍ ‍

സഭ കോടികൾ മുടക്കി അഭയ കേസ് ഒതുക്കാൻ ശ്രമിച്ചുവോ? ഈ കത്ത് വായിക്കാതെ പോകരുത് ‍

അഭയ കേസില്‍ കണ്ടില്ലെന്ന് നടിക്കുന്ന 5 യാഥാര്‍ത്ഥ്യങ്ങള്‍ ‍

അഭയ കേസ് വിധിയിലെ പാകപിഴകള്‍ | ജസ്റ്റീസ് ഏബ്രഹാം മാത്യു എഴുതുന്നു | ഭാഗം 01 ‍

വിദഗ്ധ ഡോക്ടറുടെ മൊഴി തള്ളി | അഭയാ കേസ് വിധിയിലെ പാകപ്പിഴകള്‍ 2 | ജസ്റ്റീസ് ഏബ്രഹാം മാത്യു ‍

വൈരുധ്യങ്ങള്‍ നിറഞ്ഞ മൊഴി | അഭയാ കേസ് വിധിയിലെ പാകപ്പിഴകള്‍ 3 | ജസ്റ്റീസ് ഏബ്രഹാം മാത്യു ‍

സി‌ബി‌ഐ എന്താണ് ചെയ്തത്? | അഭയാ കേസ് വിധിയിലെ പാകപ്പിഴകള്‍ 4 | ജസ്റ്റീസ് ഏബ്രഹാം മാത്യു ‍

സിസ്റ്റർ അഭയയുടെ മരണം: ആത്മഹത്യയാക്കുവാന്‍ സഭ ശ്രമിച്ചോ? ഈ സത്യങ്ങള്‍ തിരിച്ചറിയാതെ പോകരുത്..! ‍


Related Articles »