Arts

നഷ്ടപ്പെട്ടുവെന്ന് കരുതിയ ബെനഡിക്ട് പാപ്പയുടെ 6 പ്രഭാഷണങ്ങൾ പുസ്തക രൂപത്തിൽ വായനക്കാരിലേക്ക്

പ്രവാചകശബ്ദം 20-02-2023 - Monday

സാന്‍ ഫ്രാന്‍സിസ്കോ: നഷ്ടപ്പെട്ടുവെന്ന് കരുതിയ ബെനഡിക്ട് പതിനാറാമൻ പാപ്പ നടത്തിയ ആറ് പ്രഭാഷണങ്ങൾ കത്തോലിക്കാ പ്രസാധകരായ ഇഗ്നേഷ്യസ് പ്രസ്സ് പുസ്തകരൂപത്തിൽ പുറത്തിറക്കി. "ദ ഡിവൈൻ പ്രൊജക്റ്റ്: റിഫ്ലക്ഷൻസ് ഓൺ ക്രിയേഷൻ ആൻഡ് ചർച്ച്" എന്ന പേരിലാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. 1985-ല്‍ വിശ്വാസ തിരുസംഘത്തിന്റെ അദ്ധ്യക്ഷനായിരിക്കെയാണ് ദക്ഷിണ ഓസ്ട്രിയയിൽ സ്ഥിതിചെയ്യുന്ന സെന്റ് ജോർജ് സന്യാസ ആശ്രമത്തിൽ ബെനഡിക്ട് പാപ്പ ഈ പ്രഭാഷണങ്ങൾ നടത്തിയത്.

ഓഡിയോ കാസറ്റിൽ പ്രഭാഷണങ്ങൾ റെക്കോർഡ് ചെയ്യപ്പെട്ടെങ്കിലും, പിന്നീട് അത് കാണാതാകുകയായിരുന്നു. 30 വർഷത്തിനുശേഷമാണ് കാസറ്റ് തിരികെ ലഭിക്കുന്നത്. നഷ്ടപ്പെട്ടുപോയ ഒരു നിധിയാണ് തിരികെ ലഭിച്ചതെന്ന് ഇഗ്നേഷ്യസ് പ്രസ്സ് അധ്യക്ഷൻ ഫാ. ജോസഫ് ഫെസിയോ കാത്തലിക്ക് ന്യൂസ് ഏജൻസിയോട് പ്രതികരിച്ചു. ബെനഡിക്ട് പതിനാറാമൻ പാപ്പ ദൈവശാസ്ത്രജ്ഞനും, സർവകലാശാല അധ്യാപകനുമായി സേവനം ചെയ്യുന്ന സമയത്ത് ഫാ. ജോസഫ് ഫെസിയോ, പാപ്പയുടെ കീഴിൽ പഠനം നടത്തിയിട്ടുണ്ട്. 2005ലാണ് ബെനഡിക്ട് പാപ്പ പത്രോസിന്റെ സിംഹാസനത്തിലേക്ക് ഉയർത്തപ്പെടുന്നത്.

ബെനഡിക്ട് പതിനാറാമൻ മാർപാപ്പ ഓസ്ട്രിയയിൽ നടത്തിയ പ്രഭാഷണ പരമ്പര 2008ൽ ജർമൻ ഭാഷയിൽ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ ഇംഗ്ലീഷ് ഭാഷയിൽ ഇത് ആദ്യമായി പ്രസിദ്ധീകരിക്കുന്നത് ഇഗ്നേഷ്യസ് പ്രസ്സാണ്. 177 പേജുകളാണ് പുസ്തകത്തിൽ ഉള്ളത്. മനുഷ്യരെ സൃഷ്ടിക്കുകയും, രക്ഷിക്കുകയും ചെയ്ത ദൈവിക പദ്ധതി വളരെ മനോഹരമായി പാപ്പ നടത്തിയ ആറ് പ്രഭാഷണങ്ങളിൽ സംഗ്രഹിച്ചിട്ടുണ്ടെന്നു ഫാ. ജോസഫ് ഫെസിയോ പറഞ്ഞു. അത് വിദ്യാർത്ഥികൾക്കുവേണ്ടി എഴുതുകയും, വിദ്യാർത്ഥികളോട് പാപ്പ പറയുകയും ചെയ്ത പ്രഭാഷണങ്ങളാണ്. ഏറെ വായിക്കാൻ താല്പര്യം തോന്നുന്ന വിധത്തിലാണ് പാപ്പയുടെ വാക്കുകളെന്നു അദ്ദേഹം വിശദീകരിച്ചു.

സമകാലികമായ ഭാഷയിലാണ് കത്തോലിക്ക വിശ്വാസത്തെ ബെനഡിക്ട് പാപ്പ തന്റെ പ്രഭാഷണങ്ങളിൽ വ്യാഖ്യാനിക്കുന്നതെന്നു ഫാ. ജോസഫ് അഭിപ്രായപ്പെട്ടു. സൃഷ്ടിയെ സംബന്ധിച്ച് ശാസ്ത്രം മുന്നോട്ടുവെക്കുന്ന വാദങ്ങളും, ക്രൈസ്തവ വിശ്വാസം മുന്നോട്ടുവെക്കുന്ന വാദങ്ങളും പരസ്പരപൂരകങ്ങളായി മാറുമോയെന്നും, മാറുകയാണെങ്കിൽ അത് എങ്ങനെ ആയിരിക്കുമെന്നും പാപ്പ പ്രഭാഷണ പരമ്പരയിൽ വിവരിക്കന്നുണ്ട്. ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ രചനകള്‍ക്ക് ആഗോള തലത്തില്‍ വലിയ സ്വീകാര്യതയായതിനാല്‍ പുസ്തകം വരും നാളുകളില്‍ വലിയ ശ്രദ്ധ നേടുമെന്ന് തന്നെയാണ് ഇഗ്നേഷ്യസ് പ്രസ്സിന്റെ പ്രതീക്ഷ.

Tag: The ‘lost lectures’ of Benedict XVI collected in new book, The Divine Project: Reflections on Creation and Church malayalam Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »