Social Media

പരസ്നേഹ പ്രവർത്തികളാൽ നോമ്പു യാത്ര സമ്പന്നമാക്കാം | തപസ്സു ചിന്തകൾ 17

പ്രവാചകശബ്ദം 08-03-2023 - Wednesday

''ആവശ്യക്കാരായ സഹോദരി സഹോദരന്മാര്‍ക്കു നമ്മളെത്തന്നെ സമര്‍പ്പിച്ചു കൊണ്ടു ക്രിസ്തുവിന്റെ കാല്‍പാടുകളെ സവിശേഷമായി നമുക്കു അനുഗമിക്കാം'' - ഫ്രാന്‍സിസ് പാപ്പ.

പരസ്‌നേഹ പ്രവര്‍ത്തികളും ദാനധര്‍മ്മവും നോമ്പിന്റെ രണ്ട് ഇതളുകള്‍ ആണല്ലോ. ക്രിസ്തീയ വിശ്വാസം പ്രവര്‍ത്തിപഥത്തില്‍ എത്തിക്കുന്നതില്‍ ഇവ രണ്ടിനും സവിശേഷമായ സ്ഥാനമുണ്ട്. പ്രവൃത്തികള്‍ കൂടാതെയുള്ള വിശ്വാസം അതില്‍തന്നെ നിര്‍ജീവമാണന്നു (യാക്കോ 2: 17 ) യാക്കോബ് ശ്ലീഹായും ദാനധര്‍മം മൃത്യുവില്‍നിന്നു രക്ഷിക്കുകയും അന്ധകാരത്തില്‍പ്പെടുന്നതില്‍ നിന്നു കാത്തുകൊള്ളുകയും അതു അത്യുന്നതന്റെ സന്നിധിയില്‍ വിശിഷ്ടമായ കാഴ്ചയാണന്നു (തോബിത് 4 : 10-11) തോബിതും നമ്മളെ ഓര്‍മ്മിപ്പിക്കുന്നു.

കേവലം ഉപവാസത്തില്‍ ഭക്ഷണം ഉപേക്ഷിക്കുന്നതില്‍ മാത്രമല്ല നോമ്പിന്റെ ചൈതന്യം കുടികൊള്ളുക. ആവശ്യക്കാരായ നമ്മുടെ സഹോദരി സഹോദരന്മാര്‍ക്കു നമ്മളെത്തന്നെ സമര്‍പ്പിച്ചു കൊണ്ടു ഈശോയുടെ കാല്‍പാടുകളെ നാം പിന്‍തുടരുമ്പോള്‍ നോമ്പു യാത്ര ജീവിത പരിവര്‍ത്തനത്തിലേക്കു നയിക്കും.


Related Articles »