India - 2024

'കക്കുകളി' നാടകം നിരോധിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപത

പ്രവാചകശബ്ദം 08-03-2023 - Wednesday

കാഞ്ഞിരപ്പള്ളി: ഗുരുവായൂർ നഗരസഭ സർഗോത്സവത്തിന്റെ ഭാഗമായി അവതരിപ്പിച്ച, ക്രൈസ്തവ വിശ്വാസത്തെ അധിക്ഷേപിക്കുന്ന കക്കുകളി എന്ന നാടകം നിരോധിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപത സമിതി ആവശ്യപ്പെട്ടു. ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പേരിൽ എന്തും കാട്ടിക്കൂട്ടാം എന്നതിന്റെ മറ്റൊരു ഉദാഹരണമാണിത്. കത്തോലിക്ക സഭയെയും വൈദികരെയും സന്യാസിനികളെയും താറടിക്കുക എന്ന ലക്ഷ്യത്തോടെ നിർമിച്ചിരിക്കുന്ന ഈ നാടകാവതരണത്തിനു സർക്കാർ സംവിധാനങ്ങളുടെ ഭാഗമായുള്ള ഒരു നഗരസഭയുടെ സാംസ്കാരിക മേളയിൽ ഇടം കിട്ടിയെന്നത് സംശയകരമാണ്. ക്രൈസ്തവ വിരുദ്ധതയാണ് ഇതിനു കൂട്ടുനിൽക്കുന്നവരുടെ പ്രചോദനമെന്ന് വ്യക്തമാണെന്ന് സംഘടന ചൂണ്ടിക്കാട്ടി.

സമൂഹത്തിൽ പുറന്തള്ളപ്പെടുന്ന അനാഥരെയും രോഗികളെയും ഭിന്നശേഷിക്കാരെയും സ്വന്തമെന്നപോലെ കരുതി സ്നേഹിച്ചു ശുശ്രൂഷിക്കുന്ന കന്യാസ്ത്രീകളെ അംഗീകരിച്ചില്ലെങ്കിലും അവഹേളിക്കാൻ ശ്രമിച്ചാൽ ശക്തമായ പ്രക്ഷോഭത്തിനിറങ്ങുമെന്ന് യോഗം മുന്നറിയിപ്പു നൽകി. കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപത ഡയറക്ടർ റവ. ഡോ. മാത്യു പാല ക്കുടി, പ്രസിഡന്റ് ജോമി കൊച്ചുപറമ്പിൽ, ഭാരവാഹികളായ ജോസഫ് പണ്ടാരക്കളം, ജോജോ തെക്കുംചേരിക്കുന്നേൽ, ടെസി ബിജു പാഴിയാങ്കൽ, സണ്ണിക്കുട്ടി അഴകംപായിൽ, ജിൻസ് പള്ളിക്കമ്യാലിൽ, സിനി ജിബു നീറനാക്കുന്നേൽ, മിനി സണ്ണി മണ്ണംപ്ലാക്കൽ, റെന്നി ചക്കാലയിൽ, ആൻസമ്മ തോമസ് മടുക്കക്കുഴി, സബിൻ ജോൺ എന്നിവർ പ്രസംഗിച്ചു.


Related Articles »