India - 2025
കക്കുകളി നാടകം താത്കാലികമായി അവസാനിപ്പിച്ചു
പ്രവാചകശബ്ദം 10-05-2023 - Wednesday
ആലപ്പുഴ: ക്രിസ്തീയ വിശ്വാസത്തെയും സന്യാസത്തെയും അവഹേളിക്കുന്ന കക്കുകളി നാടകം പ്രതിഷേധത്തിന് ഒടുവില്‍ താത്കാലികമായി അവസാനിപ്പിച്ചു. അവതരണം താത്കാലികമായി നിർത്തുന്നതായി പുന്നപ്ര പറവൂർ പബ്ലിക് ലൈബ്രറി പ്രസിഡന്റ് ഡോ. എസ്. അജയകുമാറും സെക്രട്ടറി കെ.വി. രാഗേഷും പറഞ്ഞു. ക്രൈസ്തവ വിശ്വാസികൾ നടത്തിയ നീണ്ട പ്രതിഷേധങ്ങൾക്കൊടുവിലാണ് കക്കുകളി നാടകം നിർത്താനുള്ള തീരുമാനത്തിലെത്തിയത്.
പ്രതിഷേധങ്ങളും കോടതി നടപടികളുമൊക്കെ നേരിടേണ്ടിവന്നതോടെയാണ് നാടകാവതരണം നിർത്തുന്നതെന്ന് ലൈബ്രറി ഭാരവാഹികൾ അറിയിച്ചു. നാടകത്തെ സംബന്ധിച്ച് കോടതിയുടെയും പൊതുസമൂഹത്തിന്റെയും അഭിപ്രായ രൂ പീകരണം ഉണ്ടാകേണ്ടതുണ്ട്. അതിനാലാണ് നാടകത്തിന്റെ അവതരണം തത് കാലം നിർത്തുന്നതെന്നും ഭാരവാഹികൾ പറഞ്ഞു. നാടക അവതരണത്തിനെതിരെ സംസ്ഥാനത്തു ഉടനീളം വിവിധ ക്രൈസ്തവ സംഘടനകളുടെയും സന്യാസിനികളുടെയും നേതൃത്വത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിന്നത്.