Social Media

ആത്മാവിനെ നല്ല അവസ്ഥയിൽ നിലനിർത്താൻ സഹായിക്കുന്ന ഉപവാസം | തപസ്സു ചിന്തകൾ 20

ഫാ. ജെയ്സണ്‍ കുന്നേല്‍ എം‌സി‌ബി‌എസ് 11-03-2023 - Saturday

''ഉപവാസം നമ്മുടെ ആത്മാവിനെ നല്ല അവസ്ഥയിൽ നിലനിർത്താൻ സഹായിക്കുന്നു. കാര്യങ്ങളെ അവയുടെ ശരിയിയായ മൂല്യത്തിൽ വിലമതിക്കുവാൻ സഹായിക്കുകയും; വർത്തമാനകാല ലോകത്തിന്റെ ക്ഷണികമായ ഭ്രമങ്ങളെ ആശ്രയിക്കരുതെന്ന് അത് നമ്മെ ഓർമ്മിപ്പിക്കുയും ചെയ്യുന്നു''- ഫ്രാൻസിസ് പാപ്പ.

നോമ്പുകാലത്തെ പവിത്രമാക്കുന്ന ജീവിതരീതിയാണ് ഉപവാസം. അതിൻ്റെ പ്രധാനപ്പെട്ട ലക്ഷ്യം തന്നെ ആത്മീയ അച്ചടക്കവും ക്രിസ്താനുകരണവും വഴി ആത്മാവിനെ വിശുദ്ധിയിൽ കാത്തു സൂക്ഷിക്കുക എന്നതാണ്. ഉപവാസമെന്നത് ദൈവത്തെ പൂർണ്ണ മനസ്സോടെ അംഗീകരിക്കുന്ന രീതിയാണ്. യഥാർത്ഥ ഉപവാസം തിന്മയിൽ നിന്നും കോപത്തിൽ നിന്നുമുള്ള അകൽച്ചയും വിച്ഛേദനവും ആണന്നു വിശുദ്ധ ബേസിൽ പഠിപ്പിക്കുന്നു. ഈശോയ്ക്കിഷ്ടപ്പെടാത്ത നമ്മുടെ ഇഷ്ടങ്ങളെ മനപൂർവ്വം നമ്മിൽ നിന്നും വിച്ഛേദിക്കുമ്പോൾ ആത്മീയമായി വളരാനും പുണ്യത്തിൽ അഭിവൃദ്ധി പ്രാപിക്കാനും നോമ്പിലെ ഇരുപതാം നാൾ നമുക്ക് ശ്രദ്ധിക്കാം.


Related Articles »