India - 2024

തെരഞ്ഞടുപ്പുകളിൽ സ്ഥിരനിക്ഷേപമായി ക്രൈസ്തവരെ ആരും കാണേണ്ടതുമില്ല: ലെയ്റ്റി കൗൺസിൽ

പ്രവാചകശബ്ദം 15-04-2023 - Saturday

കൊച്ചി: പൊതുസമൂഹം നേരിടുന്ന പ്രശ്നങ്ങൾ ക്രൈസ്തവ സഭാപിതാക്കന്മാർ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ചില കേന്ദ്ര ങ്ങൾ ബോധപൂർവം വർഗീയവത്കരിക്കുന്നത് മാന്യതയല്ലെന്നു കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യൻ.

സമ്മർദ്ധ തന്ത്രങ്ങൾക്കു മുമ്പിൽ വഴങ്ങുന്നതല്ല ക്രൈസ്തവ സഭയുടെ നിലപാടുകൾ. ഭീഷണികളും ആക്ഷേപങ്ങളും ഒരു രീതിയിലും സഭയെ തളർത്തുകയില്ല. തെരഞ്ഞടുപ്പുകളിൽ സ്ഥിരനിക്ഷേപമായി ക്രൈസ്തവരെ ആരും കാണേണ്ടതുമില്ല. സർക്കാരു കളെയും രാഷ്ട്രീയ പാർട്ടികളെയും വിലയിരുത്താനും യുക്തമായ തീരുമാനങ്ങളെടു ക്കാനുമുള്ള ആർജവമുള്ളവരാണ് ഇന്ത്യയിലെ ക്രൈസ്തവ സമൂഹമെന്നും അദ്ദേഹം പറഞ്ഞു.

More Archives >>

Page 1 of 520