Purgatory to Heaven. - August 2024

ആത്മാക്കളുടെ മോചനത്തിനായി ഇടപെടുന്ന പരിശുദ്ധ അമ്മ

സ്വന്തം ലേഖകന്‍ 01-08-2022 - Monday

“ശക്തനായവന്‍ എനിക്കു വലിയകാര്യങ്ങള്‍ ചെയ്തിരിക്കുന്നു,അവിടുത്തെനാമം പരിശുദ്ധമാണ്” (ലൂക്കാ 1:49).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ആഗസ്റ്റ്-1

“പരിശുദ്ധ കന്യക നമ്മുടെ പ്രാര്‍ത്ഥനകള്‍ അത്യുന്നതന്റെ പക്കല്‍ എത്തിക്കുന്നു. അവള്‍ നമ്മുടെ പ്രാര്‍ത്ഥനകളെ അലങ്കരിക്കുകയും അതിലെ കുറവുകള്‍ പരിഹരിച്ചു നല്‍കി തിരുകുമാരന് സമര്‍പ്പിക്കുകയും ചെയ്യുന്നു. നമ്മുടെ ദുര്‍ബ്ബലതകളെ ദൈവത്തിന്റെ വദനത്തില്‍ നിന്നും മറച്ചു പിടിക്കുവാന്‍ അവള്‍ വിശ്രമമില്ലാതെ പരിശ്രമിച്ചു കൊണ്ടിരിക്കുന്നു. ശുദ്ധീകരണാത്മാക്കളുടെ മോചനത്തിനായുള്ള പരിശുദ്ധ അമ്മയുടെ തീക്ഷ്ണ പ്രത്യേകമായി നമ്മുക്ക് അവളില്‍ കാണാന്‍ സാധിയ്ക്കും”

( 'സെര്‍വന്റ്സ് ഓഫ് ജീസസ്‌ ആന്‍ഡ്‌ മേരി' എന്ന സഭയുടെ സ്ഥാപകനും ഗ്രന്ഥരചയിതാവുമായ ഫാദര്‍ പിയറി ജീന്‍ എഡ്വേര്‍ഡ് ലാമിയുടെ വാക്കുകള്‍).

വിചിന്തനം:

ശുദ്ധീകരണാത്മാക്കളുടെ രക്ഷയ്ക്കായി പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം പ്രത്യേകമായി തേടുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »